ഉടന്‍ വിശ്വാസവോട്ടെടുപ്പിന് ഉത്തരവിടുമോ? 'മഹാ' വിധി രാവിലെ 10.30ന്
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ അനുവദിച്ച സമയത്തിന് മുമ്പ് വിശ്വാസവോട്ട് നടക്കുമോയെന്ന് അല്‍പ്പസമയത്തിനകം അറിയാം. സര്‍ക്കാരുണ്ടാക്കാന്‍ ദേവേന്ദ്ര ഫഡ്‌നവിസിനെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും അടങ്ങുന്ന ത്രികക്ഷിസഖ്യം നല്‍കിയ ഹരജിയില്‍ ഇന്നു രാവിലെ 10.30ന് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് ആവും വിധിപറയുക. ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്‌നവിസിന് ഗവര്‍ണര്‍ അനുവദിച്ച സമയം സുപ്രിംകോടതി വെട്ടിച്ചുരുക്കുമോ, ഉടന്‍ വിശ്വാസവോട്ടെടുപ്പിന് സമയം അനുവദിക്കുമോ എന്നീ കാര്യത്തിലാവും കോടതി തീരുമാനം അറിയിക്കുക.
170 എം.എല്‍.എ.മാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ട് ഫഡ്‌നവിസ് നല്‍കിയ കത്തും അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ കത്തും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ വാദം നടക്കുന്നതിനിടെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതു വിശദമായി പരിശോധിച്ച്ാണ് ഇന്ന് വിധിപറയുമെന്ന് കോടതി അറിയിച്ചത്.
എന്നാല്‍, ഇന്നലെ രാത്രിയോടെ തങ്ങള്‍ക്ക് 162 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് പ്രഖ്യാപിച്ച ത്രികക്ഷി സഖ്യം, മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ 162 പേരെയും ഒന്നിച്ചിരുത്തി ശക്തി തെളിയിക്കുകയും ചെയ്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 145 പേരുടെ പിന്തുണയാണ്.
Supreme Court order on Maharasthra govt formation on Tuesday morning
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."