വിവാഹദിനത്തിലും ശുചീകരണം; മാതൃകയായി ജുനൈദ്
തളിപ്പറമ്പ്: ചരിത്രപരമായ 1980ലെ ഭാഷാ സമര പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുമായി ഇന്നലെ യൂത്ത്‌ലീഗ് ദിനാചരണം സംഘടിപ്പിച്ചു. അതിനിടെ യൂത്ത്‌ലീഗ് ദിനാചരണ ദിനം തന്നെ വിവാഹത്തിനും തെരഞ്ഞെടുത്ത്് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം വിവാഹച്ചടങ്ങുകള്‍ക്കെത്തിയ യുവാവ് വേറിട്ടൊരു മാതൃകയായി. തളിപ്പറമ്പ് മന്നയിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കെ.വി ജുനൈദാണ് വിവാഹദിനത്തിലും വേറിട്ട പ്രവര്‍ത്തനത്തിലൂടെ ഏവര്‍ക്കും മാതൃകയായത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജുനൈദ് തന്നെയാണ് യൂത്ത്‌ലീഗ് മന്ന ശാഖയുടെ കീഴിലുളള ശുചീകരണ പരിപാടിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചത്. മുനിസിപ്പല്‍ യൂത്ത്‌ലീഗ് സമിതി അംഗം കൂടിയാണ് ജുനൈദ്. മന്ന മദ്‌റസ പരിസരം, ബസ്‌സ്റ്റോപ്പ്, നടപ്പാത, ഓവുചാല്‍ എന്നിവ ശുചീകരിച്ചു. ചടങ്ങില്‍ സി. മുഹമ്മദ് സിറാജ്, സി.കെ ഇസ്മാഈല്‍, എന്‍.എ സിദ്ദിഖ്, സലിം ഗ്രാന്റ്, മുനീര്‍ പുന്നക്കന്‍, ഈസാന്‍ മന്‍സൂര്‍, അനസ് കാട്ടി, കെ. നൗഫല്‍, സി.പി ഫായിസ്, എം.പി ഹംസ, സി.കെ മദനി, കെ. ഖാദര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു. ജുനൈദിന്റെ മാതൃകാപരമായ പ്രവര്‍ത്തിയെ അഭിനന്ദിക്കാനും വിവാഹ മംഗളാശംസകള്‍ അറിയിക്കാനും നിരവധിപ്പേരാണ് എത്തിച്ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."