ബ്രെക്സിറ്റ്: ബ്രിട്ടീഷ് മന്ത്രിസഭയില്‍ വീണ്ടും രാജി
ലണ്ടന്‍: ബ്രെക്സിറ്റ് കരാറിനെ ചൊല്ലി ബ്രിട്ടീഷ് മന്ത്രിസഭയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബ്രെക്സിറ്റ്-വിദേശകാര്യ മന്ത്രിമാര്‍ രാജിവച്ചതിനു പിറകെ ഒരു മന്ത്രികൂടി മന്ത്രിസഭ വിട്ടു. ശാസ്ത്ര-സര്‍വകലാശാലാ മന്ത്രി സാം ഗ്വിമായാണ് രാജിവച്ചത്. കരാറുമായി ബന്ധപ്പെട്ടു രാജിവയ്ക്കുന്ന പത്താമത്തെ മന്ത്രിയാണ് സാം.
യൂറോപ്യന്‍ യൂനിയന്റെ ബഹിരാകാശ ഉപഗ്രഹ നിയന്ത്രണ സംവിധാനമായ ഗലീലിയോയുമായി ബന്ധപ്പെട്ടാണ് രാജി. ബ്രിട്ടന് ഗലീലിയോയുടെ ഭാഗമായി തുടരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സംവിധാനത്തിന്റെ കൂടുതല്‍ സുരക്ഷിതമായ പദ്ധതികളില്‍നിന്നു ബ്രിട്ടനെ ഒഴിവാക്കുമെന്നു യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇ.യുവുമായുണ്ടാക്കിയ ക്രൂരമായ കരാറിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ആദ്യ സൂചനയാണ് ഇതെന്നു സാം ആരോപിച്ചു. കരാറുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ബ്രിട്ടന്റെ താല്പര്യങ്ങളെല്ലാം യൂറോപ്യന്‍ യൂനിയന്‍ എന്നെന്നേക്കുമായി അടിച്ചമര്‍ത്തുന്നതിനു സാക്ഷിയാകേണ്ടിവരും. ഇ.യുവുമായുണ്ടാക്കിയ കരാറിനെതിരാണ് താന്‍. കരാര്‍ ഉപേക്ഷിച്ചു ജനഹിത പരിശോധന നടത്തണമെന്നും സാം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."