HOME
DETAILS
MAL
ഹൃദയാഘാതം ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താം
backup
November 26 2019 | 04:11 AM
തിരുവനന്തപുരം: ഇ.സി.ജിയില്‍ മാറ്റങ്ങള്‍ വരുന്നതിന് മുന്‍പുതന്നെ ഹൃദയാഘാതം കണ്ടെത്താന്‍ സാധിക്കുന്ന ട്രോപ്പ് റ്റി അനലൈസര്‍ സംസ്ഥാനത്തെ 28 സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമായി. 2019-20ലെ വാര്‍ഷികപദ്ധതി, അമൃതം ആരോഗ്യപദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് ട്രോപ്പ് റ്റി അനലൈസറുകള്‍ വാങ്ങുന്നത്. സംസ്ഥാനത്ത് ഹൃദയസംബന്ധമായ രോഗങ്ങള്‍ കാരണമാണ് 32 ശതമാനത്തോളം പേരും മരിക്കുന്നതെന്നാണ് കണക്ക്.
അനാരോഗ്യകരമായ ഭ ക്ഷ ണരീതി, വ്യായാമമില്ലായ്മ, ലഹരിയോടുള്ള ആസക്തി, മാനസിക പിരിമുറുക്കം തുടങ്ങിയ കാരണങ്ങളാലാണ് ഈ രോഗങ്ങള്‍ വര്‍ധിക്കുന്നത്. ട്രോപ്പ് റ്റി അനലൈസറിന് 1.5 ലക്ഷം രൂപയാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."