ഹര്‍ത്താലില്‍ വലഞ്ഞ് ജനം
കണ്ണൂര്‍: തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിനെ വധിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂരിലും പൂര്‍ണം. കട,കമ്പോളങ്ങള്‍ മുഴുവന്‍ അടഞ്ഞു കിടന്നു. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസുകള്‍ നിരത്തിലിറങ്ങിയില്ല.ചുരുക്കം ചില ഇരുചക്രവാഹനമടക്കമുള്ള സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് സര്‍വിസ് നടത്തിയത്.
ചില ഇതരസംസ്ഥാന ലോറികളും പൊലിസ് ഇടപെട്ട് കടത്തിവിട്ടു. പല സ്ഥലങ്ങളിലും സമരാനുകൂലികള്‍ വാഹനം തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ചില സ്ഥലങ്ങളില്‍ പൊലിസെത്തിയാണ് തടഞ്ഞുവച്ച വാഹനങ്ങള്‍ കടത്തിവിട്ടത്. ഞായറാഴ്ചയായതിനാല്‍ ഹര്‍ത്താലിനോട് പൊതുവെ ജനങ്ങളും സഹകരിക്കുന്ന കാഴ്ചയാണ് ജില്ലയില്‍ ദൃശ്യമായത്. എങ്കിലും റെയില്‍വേ സ്റ്റേഷനിലും മറ്റും എത്തപ്പെട്ടവര്‍ വാഹനവും കുടിവെള്ളവും കിട്ടാതെ ദുരിതത്തിലായി. പാല്‍ വിതരണത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും മില്‍മ ബൂത്തുകള്‍ പോലും തുറന്നു പ്രവര്‍ത്തിച്ചില്ല.
ഞായറാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ക്കും മറ്റും അവധിയായതിനാല്‍ പൊതുവെ ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ ഉണ്ടായിരുന്ന ജനസാന്നിധ്യം ഇന്നലെ ദൃശ്യമായില്ല.
നഗരത്തില്‍ ജനങ്ങളുടെ സാന്നിധ്യം വളരെ കുറവായിരുന്നു. എന്നാല്‍ ആശുപത്രികളിലും മറ്റും എത്തപ്പെട്ട രോഗികളടക്കമുള്ളവര്‍ കുടിവെള്ളം പോലും കിട്ടാതെ വലഞ്ഞു. ഹര്‍ത്താലിനു പിന്തുണയുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനവും നടത്തി. പ്രകടനവുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പാറാലിലെ ഒരു ബസ് ഷെല്‍ട്ടര്‍ തകര്‍ത്തതായി പൊലിസ് പറഞ്ഞു. കണ്ണവം ചിറ്റാരിപ്പറമ്പ് റോഡില്‍ ഒരു ബോംബും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."