HOME
DETAILS
MAL
വായ്പാ മൊറട്ടോറിയം: അപേക്ഷിച്ചത് അഞ്ചുശതമാനം കര്‍ഷകര്‍
backup
November 26 2019 | 04:11 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയത്തില്‍ നിസംഗത. ഈ വര്‍ഷത്തെ പ്രളയത്തില്‍പെട്ടവരുടെ വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ അഞ്ചുശതമാനം കര്‍ഷകര്‍ മാത്രമാണ് അപേക്ഷിച്ചത്.
ഇന്നലെ വായ്പ പുനഃക്രമീകരിക്കാത്തവര്‍ക്ക് മോറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കില്ല. വായ്പ പുനഃക്രമീകരിക്കാനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കത്ത് കിട്ടിയിട്ടില്ലെന്നാണ് ബാങ്കേഴ്‌സ് സമിതിയുടെ നിലപാട്.
ഇക്കൊല്ലത്തെ പ്രളയത്തിന്റെ കെടുതികള്‍ അനുഭവിച്ച 1,038 വില്ലേജുകളിലെ കര്‍ഷകരുടെ വായ്പകള്‍ക്കാണ് സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്.
ഇതുപ്രകാരം കര്‍ഷകര്‍ ബാങ്കുകളെ സമീപിച്ച് വായ്പ പുനഃക്രമീകരിക്കണമായിരുന്നു. ഓഗസ്റ്റ് 23 മുതല്‍ വായ്പ പുനഃക്രമീകരിക്കാന്‍ അവസരമുണ്ടായിരുന്നു.
വായ്പ പുനഃക്രമീകരിക്കണം എന്ന കാര്യം കൃഷിഭവനുകള്‍ വഴി കര്‍ഷകരെ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം 19 വരെയുള്ള കണക്കനുസരിച്ച് 1,076 കൃഷിഭവനുകള്‍ വഴി 31,033 കര്‍ഷകരെ വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍ വളരെ കുറച്ച് കര്‍ഷകര്‍ മാത്രമേ ഈ അവസരം പ്രയോജനപ്പെടുത്തിയുള്ളു എന്ന് ബാങ്കേഴ്‌സ് സമിതി പറഞ്ഞു. ഇന്നലെ സമയം തീര്‍ന്നതോടെ വെള്ളപ്പൊക്ക കെടുതി അനുഭവിച്ച ബഹുഭൂരിപക്ഷം കര്‍ഷകരും മൊറട്ടോറിയത്തിന്റെ പരിധിയില്‍നിന്ന് പുറത്തായി.
ഈ പ്രതിസന്ധി ഒഴിവാക്കാന്‍ വായ്പാ പുനഃക്രമീകരണത്തിനുള്ള സമയപരിധി നീട്ടണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫിസ്‌വഴി കഴിഞ്ഞ വെള്ളിയാഴ്ച ഈ ആവശ്യം ബാങ്കേഴ്‌സ് സമിതിയെ അറിയിച്ചെന്ന് കൃഷിവകുപ്പ് പറയുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യം ഇതുവരെ മുന്നിലെത്തിയിട്ടില്ലെന്ന് ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി. മാത്രമല്ല, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് റിസര്‍വ് ബാങ്കാണെന്നാണ് ബാങ്കേഴ്‌സ് സമിതിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."