HOME
DETAILS
MAL
ആര്‍.എസ്.എസ് ഹിന്ദുസമൂഹത്തിന് അപമാനം; സ്വാമി അഗ്നിവേശ്
backup
November 26 2019 | 04:11 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അക്രമത്തിലൂടെ ആര്‍.എസ്.എസ് ഹിന്ദുസമൂഹത്തിന് തന്നെ അപമാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സ്വാമി അഗ്നിവേശ്. കഴിഞ്ഞ തവണ ഇതേ വേദിയില്‍ തന്റെ പ്രസംഗം തടസ്സപ്പെടുത്തി ഒരു സംഘം ആര്‍.എസ്.എസുകാര്‍ തന്നെ അക്രമിച്ചു.
അക്രമത്തിലൂടെ ഈ നാടിന്റെ സമാധാനം നഷ്ടപ്പെടുത്തിയാല്‍ സമൂഹത്തില്‍ അവര്‍ ഒറ്റപ്പെട്ടുപോകും.
കുത്തൂപ്പറമ്പ് രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ ചാല ബ്ലോക്ക് കമ്മിറ്റി പൂജപ്പുര സരസ്വതീ ക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിപ്രായ വ്യത്യാസങ്ങളെ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതാണ് ജനാധിപത്യരീതി. അല്ലാതെ അക്രമത്തിലൂടെയല്ല പ്രതിരോധിക്കേണ്ടത്.
മുഖംമൂടിയുമായി ആക്രമണത്തിനെത്തുന്നവര്‍ ധൈര്യശാലികളല്ല. ഹിന്ദുത്വ ഭ്രാന്തന്മാരുടെ ഇത്തരം ആക്രമണങ്ങള്‍ ഹിന്ദുസമൂഹത്തിനുതന്നെ അപമാനമാണ്. അക്രമകാരികള്‍ ജനാധിപത്യത്തിന് എതിരാണ്.
അന്തര്‍ദേശീയ തലത്തില്‍ ഐ.എസും രാജ്യത്ത് ആര്‍.എസ്.എസും മതഭ്രാന്ത് വിതയ്ക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ അരങ്ങേറിയത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് തന്നെ ആക്രമിച്ച വേദിയില്‍ തന്നെ തുടര്‍ന്നും സംസാരിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും തന്നെ തടയാന്‍ ധൈര്യമുള്ള ആര്‍.എസ്.എസുകാര്‍ വേദിയിലേക്ക് കടന്നുവരണമെന്നും സാമി വെല്ലുവിളിച്ചു. ഡി.വൈ.എഫ്.ഐ ചാല ബ്ലോക്ക് പ്രസിഡന്റ് പി.ജെ മനോജ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ആര്‍ ഉണ്ണി, സി.പി.എം പൂജപ്പുര ലോക്കല്‍ കമ്മിറ്റി, ആദര്‍ശ്ഖാന്‍, വിശാഖ്, ലിജു, ഗോപിക, രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."