മണ്ണൂരില്‍ മത്സരം കടുക്കും
മട്ടന്നൂര്‍: നഗരസഭയില്‍ വര്‍ഷങ്ങളായി യു.ഡി.എഫ് മാത്രം ജയിച്ചുവരുന്ന വാര്‍ഡാണു മണ്ണൂര്‍. കഴിഞ്ഞ അഞ്ചുവര്‍ഷം നിരവധി വികസന പ്രവൃത്തികള്‍ കാഴ്ച വച്ച പശ്ചാതലത്തില്‍ ഇക്കുറിയും വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കാമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം.
2012ല്‍ 263 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു കോണ്‍ഗ്രസിന്റെ കുഞ്ഞിക്കണ്ടി വിജയന് ഇവിടെ വിജയിച്ചത്.
1010 വോട്ടില്‍ 845 വോട്ടാണു പോള്‍ ചെയ്തത്. ഇതില്‍ യു.ഡി.എഫിനു 514 വോട്ടും എല്‍.ഡി.എഫിലെ ആര്.എസ്.പി സ്ഥാനാര്‍ഥി സന്തോഷ് മാവിലയ്ക്കു 251 വോട്ടുമാണു ലഭിച്ചത്. ബി.ജെ.പിക്കു കാര്യമായ സ്വാധീനമില്ലാത്ത ഇവിടെ അവര്‍ക്കു 69 വോട്ടാണു നേടാനായത്. ഇക്കുറി കോണ്‍ഗ്രസിലെ മിനി രവീന്ദ്രനും എല്‍.ഡി.എഫിലെ പി.എ സഫീനയും തമ്മിലാണു മത്സരം. റിബലായി സിന്ദു ശ്രീധരന് മത്സരരംഗത്തുള്ളതു യു.ഡി.എഫിനു തലവേദനയാകും.
വാര്‍ഡില്‍ സമ്പൂര്‍ണ പെന്ഷന് വാങ്ങിക്കൊടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എല്ലാ റോഡുകളും ടാറിങ് നടത്തിയെന്നുമാണു യു.ഡി.എഫ് പറയുന്നത്.
എന്നാല്‍ നഗരസഭ കൈക്കൊള്ളുന്ന വികസന പ്രവര്‍ത്തനങ്ങളെ വാര്ഡിലേക്കെത്തിക്കാന് കഴിഞ്ഞ കൗണ്‍സിലര്‍ക്കു സാധിച്ചിട്ടില്ലെന്ന് എല്‍.ഡി.എഫ് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."