HOME
DETAILS
MAL
എച്ച്.എന്‍.എല്‍ സംസ്ഥാന സര്‍ക്കാരിന്; മൂന്ന് മാസത്തിനകം ഏറ്റെടുക്കാം
backup
November 26 2019 | 04:11 AM
കോട്ടയം : ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റെ ഫാക്ടറി സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നു. ഡല്‍ഹിയില്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെതാണ് ഉത്തരവ്.
കമ്പനി വിട്ടു നല്‍കുന്നതിനുള്ള വിസമ്മതം അറിയിച്ച് കൊണ്ടുള്ള കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് ഉത്തരവ്. 25 കോടി രൂപ നല്കി മൂന്ന് മാസത്തിനകം സ്ഥാപനം സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാം.
എച്ച്.എന്‍.എല്ലിന് സംസ്ഥാന നിശ്ചയിച്ച 25 കോടി തുഛമായ തുകയാണെന്ന് ട്രൈബ്യൂണലിലെ വാദത്തില്‍ ഘനവ്യവസായ മന്ത്രാലയം അറിയിച്ചിരുന്നു. മന്ത്രാലയത്തിന്റെ വാദങ്ങള്‍ തള്ളിയ ട്രിബ്യൂണല്‍ 25 കോടിക്ക് തന്നെ കൈമാറാന്‍ ഉത്തരവിടുകയായിരുന്നു.
കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച 25 കോടിയുടെ പാക്കേജാണ് ഏറ്റവും മികച്ചതെന്ന് ഔദ്യോഗിക ലിക്വിഡേറ്ററിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ഉല്പാദനം നിര്‍ത്തിവച്ചും തൊഴിലാളികളുടെ ശമ്പളം തടയുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് കമ്പനി തിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത്.
കമ്പനിക്കായി സ്ഥലം വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് 1974-79 കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകളാണ് ഇപ്പോള്‍ കമ്പനി വിട്ടു കിട്ടാന്‍ വഴിയൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."