HOME
DETAILS

പക്ഷാഘാതം എന്ത്, പ്രതിരോധം എങ്ങനെ?

  
backup
December 02 2018 | 00:12 AM

%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%98%e0%b4%be%e0%b4%a4%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b

#ഡോ. നിയാസ് ബക്കര്‍ എം.പി
റഹ്മാന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്
വൈലത്തൂര്‍, ബംഗളൂരു

 

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം എകദേശം 15 ദശലക്ഷംപേര്‍ പ്രതിവര്‍ഷം സ്‌ട്രോക്ക് അഥവാ പക്ഷാഘാതം നേരിടുന്നുവെന്നാണ്. ഇതില്‍ അഞ്ച് ദശലക്ഷം പേരും മരണത്തിലെത്തുന്നു. രോഗബാധിതരില്‍ അഞ്ചുലക്ഷം പേര്‍ക്ക് എന്നെന്നേക്കുമായി വൈകല്യം ബാധിക്കുന്നു.
എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഈ ഭയാനമായ അവസ്ഥയെപ്പറ്റി വേണ്ടവിധത്തിലുള്ള അവബോധം ജനങ്ങള്‍ക്ക് ഇല്ല എന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്.

എന്താണ് പക്ഷാഘാതം ?
തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും തല്‍ഫലമായി ഇവ അടയുകയോ ആന്തരികമായി രക്തസ്രാവം ഉണ്ടാകുകയോ ചെയ്യുന്നു. ഇതുമൂലം തലച്ചോറിലെ കോശങ്ങള്‍ തകരാറിലാവുകയും അത് വ്യത്യസ്തങ്ങളായ രോഗാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു. വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയേണ്ടതും എത്രയും വേഗം ചികിത്സ ഉറപ്പ് വരുത്തേണ്ടതുമായ അപകടകരമായ അസുഖമാണ് പക്ഷാഘാതം.

പക്ഷാഘാതം വ്യത്യസ്തം?
പ്രധാനമായും രണ്ട് വിധമുള്ള പക്ഷാഘാതങ്ങളാണ് കാണപ്പെടുന്നത്.
1) ഇഷ്‌കീമിക് സ്‌ട്രോക്ക്
2) ഹെമറേജിക് സ്‌ട്രോക്ക്

ഇഷ്‌കീമിക് സ്‌ട്രോക്ക്
തലച്ചോറിലോ അല്ലെങ്കില്‍ തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനികളിലോ കൊഴുപ്പ് അടയുകയും ഇത് രക്ത പ്രവാഹത്തിന് തടസം വരുത്തുകയും ചെയ്യുന്നു. ഇതുമൂലമാണ് ഇഷ്‌കീമിക് പക്ഷാഘാതം ഉണ്ടാകുന്നത്. 50% ശതമാനം രോഗികളിലും ഈ വിഭാഗത്തില്‍പ്പെട്ട പക്ഷാഘാതമാണ് സംഭവിക്കുന്നത്.

ഹെമറേജിക് സ്‌ട്രോക്ക്
തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടുകയും ആന്തരികമായി രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. ഇതോടെ മസ്തിഷ്‌ക കോശങ്ങള്‍ നശിക്കുന്നു. ഇതാണ് ഹെമറേജിക് പക്ഷാഘാതത്തിന് കാരണം. ഏറ്റവും അപകടകരമായ അവസ്ഥയാണിത്. ചിലപ്പോള്‍ പെട്ടെന്നുള്ള മരണത്തിന് വരെ ഇത് കാരണമായേക്കാം. ഹെമറേജിക് പക്ഷാഘാതത്തിനുള്ള പ്രധാന കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തധമനികളുടെ ബലക്ഷയവുമാണ്.

ശ്രദ്ധിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമായ കാര്യങ്ങള്‍:

രക്താതിമര്‍ദ്ദം
പ്രമേഹം
കൊളസ്‌ട്രോള്‍
മദ്യപാനം
പുകവലി
അമിതവണ്ണം
ഹൃദയസംബന്ധമായ അസുഖങ്ങള്‍

രക്താതിമര്‍ദ്ദം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രക്തധമനികളില്‍ വളരെയധികം കേടുപാടുകള്‍ സൃഷ്ടിക്കുന്നു. രക്തക്കുഴല്‍ പൊട്ടുകയും ബലഹീനമാവുകയും ചെയ്യുന്നു. ഇത് തലച്ചോറിനുള്ളില്‍ രക്തസ്രാവത്തിന് കാരണമാവുന്നു.

പ്രമേഹം
പ്രമേഹ രോഗമില്ലാത്തവരെ അപേക്ഷിച്ച് ആ രോഗമുള്ളവരില്‍ പക്ഷാഘാത സാധ്യത വളരെ കൂടുതലാണ്. പ്രമേഹ രോഗികളില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതെ വരികയും അതിനോടൊപ്പം കൊഴുപ്പും മറ്റും അടിഞ്ഞ് കൂടുകയും ചെയ്യുന്നു. തന്‍മൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നു.

കൊളസ്‌ട്രോള്‍
രക്തത്തിലെ അമിതമായ കൊളസ്‌ട്രോള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. രക്തസമ്മര്‍ദ്ദം കൂടുകയും ധമനികളില്‍ പ്ലേക്ക് (ജഘഅഝഡഋ) രൂപപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

മദ്യപാനം
അമിത മദ്യപാനം കരളിനെ അപകടകരമായ രീതിയില്‍ ബാധിക്കുന്നതിന് പുറമെ ഹൃദയമിടിപ്പില്‍ വ്യത്യാസം വരുത്തുകയും (അൃലേൃശമഹ എശയൃശഹമശേീി) ഹൃദയത്തിനകത്തുള്ള രക്തക്കുഴലുകളില്‍ കട്ടപിടിക്കുകയും പിന്നീട് പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും വരെ കാരണമായേക്കാം.

പുകവലി
പുകവലിക്കുമ്പോള്‍ കാര്‍ബണ്‍ മോണോക് സൈഡും നിക്കോട്ടിനും രക്തത്തില്‍ കലരുകയും കോശങ്ങള്‍ക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ വരികയും ചെയ്യുന്നു. രക്തധമനികളുടെ വ്യാസം കുറയുകയും ശരീരത്തിലെ രക്ത ചംക്രമണത്തില്‍ തകരാറ് സംഭവിക്കുകയും ചെയ്യുന്നു.

അമിതവണ്ണം
ഒട്ടുമിക്ക അസുഖങ്ങള്‍ക്കും പ്രധാന കാരണങ്ങളില്‍ ഒന്നാണ് അമിതവണ്ണം. ശരീരത്തിലെ രക്തപ്രവാഹത്തിന് തടസം വരുത്തുകയും നിത്യജീവിതത്തില്‍ നിരവധി ബുദ്ധിമുട്ടുകളും അസുഖങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു.


പ്രധാന രോഗലക്ഷണങ്ങള്‍:

പക്ഷാഘാതത്തിലേക്ക് നയിക്കുന്ന ശാരീരിക വ്യതിയാനങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കേണ്ടതാണ്. പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പലതാണ്.
മുഖത്തും കൈകാലുകളിലും
അനുഭവപ്പെടുന്ന മരവിപ്പ്.
കാഴ്ച്ചയിലുണ്ടാക്കുന്ന തകരാറ്.
കാഴ്ച മങ്ങുകയോ നഷ്ടപ്പെടുകയോ ചെയ്യുക.
സംസാരിക്കാനോ, മറ്റുള്ളവര്‍ പറയുന്നത് മനസിലാക്കിയെടുക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക.
ശരീരത്തിന്റെ ഏതെങ്കിലും ഒരു വശത്ത് മാത്രം അനുഭവപ്പെടുന്ന മരവിപ്പ്.
നടക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുക.
കാരണങ്ങളില്ലാത്ത കഠിനമായ തലവേദന.

മേല്‍സൂചിപ്പിച്ചവയെല്ലാം പക്ഷാഘാത രോഗികളില്‍ കണ്ടുവരുന്ന രോഗലക്ഷണങ്ങളാണ്. മറ്റ് അസുഖങ്ങള്‍ കൊണ്ടു ഇത്തരം ലക്ഷണങ്ങള്‍ വരാമെന്നിരിക്കേ ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ വൈദ്യസഹായം തേടുന്നതാണ് അഭികാമ്യം.

ചെയ്യേണ്ട കാര്യങ്ങള്‍:

രക്തസമ്മര്‍ദ്ദം എത്രയാണെന്ന് പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.
പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക.
ശരീരഭാരം കൂടുതലാണെങ്കില്‍ കുറയ്ക്കുക. ശരീരഭാരം മിതമാണോ എന്ന് അറിയാന്‍ അളക്കേണ്ട വിധം

BMl = weight in kilogram ÷ (height in mtr)2

ഹൃദയ സംബന്ധമായ രോഗങ്ങള്‍ തിരിച്ചറിയുകയും പെട്ടെന്ന് ചികിത്സിക്കുകയും ചെയ്യുക.
പ്രമേഹ രോഗികള്‍ ജാഗ്രത പാലിക്കുന്നതോടൊപ്പം ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും വേണം.
ആരോഗ്യകരമായ ഭക്ഷണ രീതി ശീലിക്കുക. ഇത് 80 % അസുഖങ്ങളെയും തടയാന്‍ സഹായിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  7 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  7 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  7 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  7 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  7 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  7 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  8 days ago