ആദിവാസി കരകൗശലകേന്ദ്രം കാടുകയറി നശിക്കുന്നു
കൂത്തുപറമ്പ്: ചെറുവാഞ്ചേരി മുണ്ടയോട് കോളനിക്കു സമീപം വനം വകുപ്പ് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച ആദിവാസി കരകൗശല പരിശീലന കേന്ദ്രം നാശത്തിന്റെ വക്കില്‍. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്നതു കാരണം ഈ കേന്ദ്രം ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയുമാണ്.
പി.ആര്‍.കുറുപ്പ് മന്ത്രിയായിരിക്കെയാണ് മുണ്ടയോട് കോളനിക്കു സമീപം വനം വകുപ്പിന്റെ അധീനതയില്‍ ഈ കെട്ടിടം നിര്‍മിച്ചത്. ഏതാനും വര്‍ഷം മാത്രം പ്രവര്‍ത്തിച്ച ഈ കേന്ദ്രം പിന്നീട് പൂട്ടിക്കിടക്കുന്ന അവസ്ഥയിലാവുകയായിരുന്നു. കെട്ടിടത്തിന്റെ വാതിലും ജനലുകളുമൊക്കെ ഇതിനകം നശിച്ചു കഴിഞ്ഞു. ഈ കാര്യം വനം വകുപ്പധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പല സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വന്തം കെട്ടിടങ്ങളില്ലാതെ വാടകക്കെട്ടിടങ്ങളിലെ പരിമിതികള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുമ്പോഴാണ് സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച ഈ കേന്ദ്രം ആര്‍ക്കും ഉപകാരമില്ലാതെ നശിച്ചു കൊണ്ടിരിക്കുന്നത്. കരകൗശല പരിശീലനം പുന:രാരംഭിച്ചില്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി ഈ കെട്ടിടത്തെ സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."