HOME
DETAILS
MAL
ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് ആശ്വാസമായി പ്രോക്സിമോ യൂത്ത് ക്ലബ്ബ്
backup
July 30 2017 | 20:07 PM
തലശ്ശേരി: ഹര്‍ത്താലില്‍ ബുദ്ധിമുട്ടിയവരെ സഹായിക്കാന്‍ പ്രൊക്സിമോ യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത് ഏറെ ആശ്വാസമായി.
തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍ പെട്ടുപോയ ജനങ്ങള്‍ക്ക് പ്രോക്സിമോ യൂത്ത് ക്ലബിന്റെ നേതൃത്ത്വത്തില്‍ കുടിവെള്ളവും ചായയും ലഘു ഭക്ഷണവും വിതരണം ചെയ്തു. യാത്രക്കാരുള്‍പ്പടെ ഒട്ടേറെ പേര്‍ക്ക് ഇത് ആശ്വാസമായി.
പ്രോക്സിമോ യൂത്ത് ക്ലബ് വൈസ് പ്രസിഡണ്ട് സഫ്രീന്‍ ഫര്ഹാന്, സെക്രട്ടറി ഫാരിസ് മുഹമ്മദ്, മുഹമ്മദ് നദീം, അബ്ദുല്‍ അഹദ്, അത്താഴക്കൂട്ടം കണ്‍വീനര്‍, ഷമ്രീസ് ബക്കര്‍, കെ.എം അഷ്ഫാഖ്, സാദിഖ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."