മഴയിലും മുടങ്ങാതെ പ്രവൃത്തി:തലശ്ശേരി-വളവുപാറ റോഡ് യാഥാര്‍ഥ്യത്തിലേക്ക്
മട്ടന്നൂര്‍: തലശ്ശേരി വളവുപാറ റോഡിന്റെ പണി ലക്ഷ്യത്തിലേക്കടുക്കുന്നു. കെ.എസ്.ടി.പി റോഡ് പണിയുടെ രണ്ടാം റീച്ചിലെ കളറോഡ് മുതല്‍ ഇരിട്ടി പയഞ്ചേരി വരെയുള്ള ഭാഗത്തിന്റെ ടാറിങ് പ്രവൃത്തിയാണ് ദ്രുതഗതിയില്‍ നടക്കുന്നത്.
കീഴൂര്‍ മുതല്‍ ചാവശ്ശേരി പോസ്റ്റ് ഓഫിസ് വരെ ഏതാണ്ട് നാലു കിലോമീറ്ററോളം ടാറിങ് നടന്നുകഴിഞ്ഞു. രണ്ട് ലെയറുകളായി നടക്കുന്ന ടാറിങാണ് ഇപ്പോള്‍ നടക്കുന്നത്. ഈ മേഖലയില്‍ ഇരുഭാഗത്തും ടാറിങ് നടത്തിക്കഴിഞ്ഞു. ആദ്യഘട്ടം അഞ്ചു കിലോമീറ്ററാണ് ടാറിങ് നടത്തുന്നത്. കളറോഡ് മുതല്‍ കൂടുപുഴ വരെയുള്ള 24 കിലോ മീറ്ററുള്ള ഈ റീച്ചിലെ കള്‍ വെര്‍ട്ടുകളുടെ പണിയും നടന്നിട്ടുണ്ട്.
മഴക്കാലത്തിനു മുന്‍പുതന്നെ പണി പൂര്‍ത്തകരിക്കാന്‍ ശ്രമം നടന്നെങ്കിലും പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 2018 ഡിസംബര്‍ വരെ പണി പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചെങ്കിലും അടുത്ത മെയ് മാസത്തോടെ രണ്ടു റീച്ചടങ്ങന്ന തലശ്ശേരി വളവുപാറ മുഴുവന്‍ പണിയും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ റോഡ് പണിയെ പ്രതികൂലമായി ബാധിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളായി കനത്ത മഴയാണ് ഈ ഭാഗത്ത് പെയ്തത്. ടാറിങ് ചെയ്ത ഭാഗത്ത് കനത്ത മഴയെ തുടര്‍ന്ന് സൈഡു ഭാഗം അടര്‍ന്നു പോകുന്നുണ്ട്. കളറോഡ് പാലം, ഉളിയില്‍ പാലം എന്നിവയുടെ പണിയും പൂര്‍ത്തിയായി വരുന്നു.
കളറോഡ്, ഉളിയില്‍, ഇരിട്ടി, കൂട്ടുപുഴ എന്നീ പാലങ്ങളുടെയും 50ഓളം വരുന്ന കലുങ്കുകളുടെയും പ്രവൃത്തിയാണ് കളറോഡ് മുതല്‍ കൂടുപുഴ വരെയുള്ള രണ്ടാം റീച്ചിലുള്ളത്. നിലവിലുള്ള വലിയ നാലുപാലങ്ങള്‍ നിലനിര്‍ത്തിയാണ് പുതിയത് നിര്‍മിക്കുന്നത്. കലുങ്കുകള്‍ മുഴുവനായും പൊളിച്ചാണ് പുനര്‍നിര്‍മിക്കുന്നത്. വളവ് നിവര്‍ത്തുന്നതും റോഡ് ഉയര്‍ത്തുന്നതുമായ പ്രവൃത്തിയും പുരോഗമിക്കുകയാണ്. മൂന്നര വര്‍ഷം മുന്‍പാണ് തലശേരി മുതല്‍ വളവുപാറ വരെയുള്ള റോഡിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. കരാര്‍ ഏറ്റെടുത്ത കമ്പനി പ്രവൃത്തിയില്‍ നിന്നു പിന്‍മാറിയതോടെ മാസങ്ങളോളം പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. ഇതിനിടെ തലശേരി മുതല്‍ കളറോഡ് വരെയും കളറോഡ് മുതല്‍ വളവുപാറ വരെയുമുള്ള റോഡ് നവീകരണം രണ്ട് കമ്പനികള്‍ക്കായി സര്‍ക്കാര്‍ നല്‍കുകയായിരുന്നു.
മട്ടന്നൂര്‍ വിമാനത്താവള പ്രവൃത്തി പുരോഗമിക്കുന്നതിനാല്‍ റോഡിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കേണ്ടത് അനിവാര്യമായതോടെയാണ് പ്രവൃത്തികള്‍ക്ക് വേഗം കൂട്ടുന്നത്.ഇതേ റോഡിന്റെ ആദ്യ റീച്ചായ തലശ്ശേരി മുതല്‍ കളറോഡ് വരെ യുള്ള മൂന്നു പാലങ്ങളുടെയും 28 കിലോമീറ്റര്‍ റോഡിന്റെയും പ്രവര്‍ത്തി ഡല്‍ഹി ആസ്ഥാനമായ ദിനേശ് ചന്ദ്ര അഗര്‍വാള്‍ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. 156 കോടിയാണ് കരാര്‍ തുക. എരഞ്ഞോളി , മെരുവമ്പായി, കരേറ്റ പാലങ്ങളാണ് ഒന്നാം റീച്ചില്‍ ഉള്‍പ്പെടുക. രണ്ടാം റീച്ചിന്റെ പ്രവര്‍ത്തി ദ്രുതഗതിയില്‍ നടക്കുമ്പോഴും ഒന്നാം റീച്ചിന്റെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."