പ്രതീക്ഷയോടെ കടലിലേക്ക്:ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും
ചെറുവത്തൂര്‍: പരമ്പരാഗത വള്ളങ്ങളില്‍ കടലില്‍ പോയവര്‍ മടങ്ങിയെത്തിയത് കൈനിറയെ മീനുമായി. മടക്കര തുറമുഖത്ത് അയല ചാകര കിട്ടിയതിന്റെ സന്തോഷം. ഹര്‍ത്താല്‍ ദിനത്തില്‍ തുറമുഖം സജീവമായിരുന്നു. ഈ മത്സ്യലഭ്യത ഏറെ സന്തോഷിപ്പിക്കുന്നത് ട്രോളിങ് നിരോധനം കഴിഞ്ഞു കടലില്‍ പോകാന്‍ ഒരുങ്ങുന്ന മത്സ്യതൊഴിലാളികളെയാണ്.
വറുതിയുടെ കാലം കഴിഞ്ഞ് കടലില്‍ പോകാനൊരുങ്ങുന്ന തൊഴിലാളികള്‍ കൈനിറയെ മീന്‍ കിട്ടുമെന്ന നിറഞ്ഞ പ്രതീക്ഷയിലാണ്. ഒന്നരമാസത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയാണ് അവസാനിക്കുന്നത്. തൊഴിലാളികള്‍ കടലില്‍ പോകാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി.
ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തും വലകള്‍ നിര്‍മിച്ചും തീരദേശം ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വള്ളക്കാര്‍ക്കു ചെമ്മീനും മത്തിയും ധാരാളമായി ലഭിച്ചിരുന്നു. ഇതു തൊഴിലാളികള്‍ക്കു വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത 159 യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകളാണ് ഉള്ളത്. എതാണ്ട് എല്ലാവരും നാളെ തന്നെ കടലില്‍ പോകാനുള്ള തയാറെടുപ്പിലാണ്.
മത്സ്യബന്ധന ബോട്ടുകളുടെ തീരത്തോടു ചേര്‍ന്നുള്ള മത്സ്യബന്ധനം, നിരോധിത വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവയെല്ലാം കര്‍ശനമായി തടയുമെന്ന് ഫിഷറിസ് വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."