കുറ്റിപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍
കുറ്റിപ്പുറം: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷ പാര്‍ട്ടികളില്‍ കേരളത്തില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന മയക്കുമരുന്ന് കുറ്റിപ്പുറത്ത് പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ വിരാജ്‌പേട്ട കൂര്‍ഗ് സ്വദേശികളായ ചിരങ്കന്‍ വീട്ടില്‍ അസീസ് (24), ധനുകാല കാരാട്ടില്‍ വീട്ടില്‍ ജുനൈദ്(22) എന്നിവരെയാണ് കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി പോളിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.
തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. റേവ്, ഡി.ജെ പാര്‍ട്ടികള്‍ക്കായി കൊണ്ടുവന്ന നെട്രോസണ്‍, നെട്രാസെപാം ഗുളികകളാണ് പിടികൂടിയത്. സിന്തെറ്റിക് ഇനത്തില്‍പ്പെട്ട മാരകമായ ആയിരക്കണക്കിന് ഗുളികകളാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്. മലപ്പുറം-തിരൂര്‍ എക്‌സൈസ് വകുപ്പിന്റെ നിര്‍ദേശ പ്രകാരം രണ്ട് മാസത്തോളമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സംഘം വലയിലായത്.
നെട്രാസൈപാം ഉപയോഗിക്കുന്നവര്‍ക്കിടയില്‍ എക്‌സൈസ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ ആവശ്യക്കാരായി സമീപിക്കുകയും അവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ണാടകക്കാരായ അസീസിനെയും ജുനൈദിനെയും അന്വേഷണ സംഘം നിരീക്ഷിച്ചുവരികയുമായിരുന്നു. തുടര്‍ന്ന് ആവശ്യക്കാരെന്ന വ്യാജേന ഉദ്യോഗസ്ഥര്‍ അസീസിനെയും ജുനൈദിനെയും സമീപിക്കുകയും ഇവിടെവച്ച് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ഗുളികകള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലവരും. ബംഗളൂരുവില്‍നിന്ന് നിസാര വിലക്കാണ് ലഭിക്കുന്നതെങ്കിലും കേരളത്തില്‍ ഇവയ്ക്ക് വന്‍ തുകയാണ് ആവശ്യക്കാരില്‍ നിന്നും മാഫിയാ സംഘങ്ങള്‍ ഈടാക്കുന്നത്. ഗുളിക ഒന്നിന് 200 മുതല്‍ 300 രൂപ വരെ ആവശ്യക്കാരില്‍ നിന്ന് ലഭിക്കുന്നുണ്ട്. യുവാക്കള്‍ക്കിടയില്‍ സണ്‍ ടാബ്ലെറ്റ്, വട്ട് ഗുളിക എന്നീ അപര നാമങ്ങളിലാണ് നൈട്രാസെപാം അറിയപ്പെടുന്നത്. ഉറക്കക്കുറവിനായി ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം നല്‍കുന്ന നെട്രാസെപാം ഇന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.
ഗോവയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും മാരകമായ മയക്കുമരുന്നുകളായ എല്‍.എസ്.ഡി, എം.ഡി.എം.എ സ്റ്റാമ്പ് രൂപത്തിലാക്കി കേരളത്തിലേക്ക് വന്‍ തോതില്‍ കടത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുളള സംഘത്തെക്കുറിച്ച് എക്‌സൈസ് വകുപ്പിന് വ്യക്തമായ സൂചനകള്‍ പ്രതികളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.
പ്രിവന്റിവ് ഓഫിസര്‍മാരായ വി.ആര്‍ രാജേഷ് കുമാര്‍, മധുസൂദനന്‍,വി രതീഷ്,സിവില്‍ ഓഫിസര്‍മാരായ ഷിബു ശങ്കര്‍,ഹംസ,സജിത്, വിനേഷ്, രഞ്ജിത്ത്,ജോതി, രജിത, ദിവ്യ,ശിവകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."