HOME
DETAILS

ആക്ടിവിസ്റ്റുകളുടെ മല കയറ്റം: മന്ത്രിമാര്‍ക്കിടയില്‍ ഭിന്നസ്വരം, ആവശ്യം അന്യായമല്ലെന്ന് മേഴ്സിക്കുട്ടിയമ്മ, ഒരൊറ്റ യുവതിയെയും മല കയറ്റില്ലെന്ന് എ.കെ ബാലന്‍

  
backup
November 26 2019 | 06:11 AM

lady-activist-sabarimala-issue-comment-ministers-26-11-2019

തിരുവനന്തപുരം: ആക്ടിവിസ്റ്റുകളായ തൃപ്തി ദേശായിയും സംഘവും ശബരിമല കയറാനെത്തിയ സംഭവത്തില്‍ മന്ത്രിമാര്‍ക്കിടയില്‍ തന്നെ ഭിന്ന സ്വരം. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളുടെ ആവശ്യം അന്യായമല്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധിയില്‍ അവ്യക്തത തുടരുന്നതിനാല്‍ അന്തിമവിധി വരുന്നതുവരെ കാത്തിരിക്കണമെന്നും അവര്‍ പറഞ്ഞു. അതേ സമയം സ്ത്രീകളെ അക്രമിക്കുന്നത് അപരിഷ്‌കൃത സമൂഹത്തിന്റെ ഏര്‍പ്പാടാണെന്നും ജെ. മേഴ്സ്‌ക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തൃപ്തി ദേശായിയെ എന്നല്ല ഒരൊറ്റ യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്നായിരുന്നു മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചു. കേരളത്തിലുള്ള ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നും ഭക്തര്‍ക്ക് ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തുമെന്നും മന്ത്രി ബാലന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം തൃപ്തി ദേശായിയുടെ വരവിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ശക്തമായ തരിക്കഥ ഒരുക്കിയാണ് ഇവരുടെ വരവെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി ആര്‍.എസ്.എസ് സ്വാധീനമുള്ള പുെനയില്‍ നിന്നാണ് അവരുടെ വരവ്. ഒരു മാധ്യമത്തെ മാത്രം അറിയിച്ചതിലും ദുരൂഹതയുണ്ട്. നന്നായി നടക്കുന്ന ശബരിമല തീര്‍ഥാടനത്തെ അലങ്കോലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃപ്തി കോടതിയില്‍ പോകട്ടെയെന്നും മന്ത്രി പറഞ്ഞു. ശബരിമല വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നു; അതില്‍ മാറ്റമില്ല.
'വിധിയില്‍ വ്യക്തത വരുത്താന്‍ തൃപ്തിയടക്കം ആര്‍ക്കും കോടതിയില്‍ പോകാമെന്ന് കടകംപള്ളി പറഞ്ഞു. സംരക്ഷണം നല്‍കില്ലെന്ന് പൊലീസും നിലപാടെടുത്തു. തൃപ്തി ദേശായിക്കും സംഘത്തിനും പൊലീസ് സംരക്ഷണമില്ല. മടങ്ങിപ്പോകണമെന്ന് തൃപ്തിയോട് കൊച്ചി ഡിസിപി ആവശ്യപ്പെട്ടു.
തൃപ്്തി ദേശായിയും സംഘവും ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന അന്വേഷിക്കുമെന്നും ബാലന്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല. കൊച്ചിയില്‍ ബിന്ദു അമ്മിണിക്ക് നേരെ നടന്ന ആക്രമം മനുഷ്യാവാകാശലംഘനമാണെന്നും ബിന്ദു തന്നെ വന്ന് കണ്ടിട്ടില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago