HOME
DETAILS

മലയോരത്ത് ഹര്‍ത്താല്‍ ഭാഗികം

  
backup
July 30 2017 | 20:07 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad

കാസര്‍കോട്: ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജില്ലയില്‍ പല ഭാഗങ്ങളിലും ഭാഗികം. കാസര്‍കോട് നഗരത്തില്‍ വാഹനങ്ങള്‍ ഓടിയെങ്കിലും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാതെ വന്നതോടെ തെരുവോര കച്ചവടം തകൃതിയായി നടന്നു. കറന്തക്കാട്ട് ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതു നിയമപാലകരുമായി വാക്കേറ്റത്തിനിടയാക്കി. കുമ്പളയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കുമ്പളയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. ഹര്‍ത്താലനുകൂലികള്‍ അതിരാവിലെ തന്നെ പാത ഉപരോധിച്ചു. അത്യാവശ്യങ്ങള്‍ക്കു വേണ്ടി ഓടിയ കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കു നേരെ ചിലയിടങ്ങളില്‍ കല്ലേറുണ്ടായി. ദേശീയ പാതയിലും സംസ്ഥാന പാതയിലും പഞ്ചായത്ത് പാതയിലുമൊക്കെ വാഹനങ്ങള്‍ തടഞ്ഞു. പിന്നീട് പോലിസ് പട്രോളിങ് തുടങ്ങിയതോടെയാണു തടഞ്ഞിട്ട വാഹനങ്ങള്‍ വിട്ടയച്ചത്.
രാവിലെ പത്തിനു ശേഷം ബൈക്കുകളും മറ്റു ചെറുവാഹനങ്ങളും യഥേഷ്ടം ഓടി. ജില്ലയില്‍ മഞ്ചേശ്വരം,ഉപ്പള,കുമ്പള,കറന്തക്കാട്,ബട്ടത്തൂര്‍,കേളോത്ത്,മാവുങ്കാല്‍,ചാമുണ്ഡിക്കുന്ന്,ഉദുമ,നീലേശ്വരം,തച്ചങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലൊക്കെ അതിരാവിലെ തന്നെ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
കുന്നുംകൈ: ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ മലയോരത്ത് ഭാഗികം. വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കാല്‍ എന്നിവിടങ്ങളില്‍ കട കമ്പോളങ്ങള്‍ ഭാഗികമായി തുറന്നു. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങില്ല. ഇരുചക്ര വാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. അത്യാവശ്യ വാഹനങ്ങള്‍ ഒഴിച്ചാല്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ദൂരെയുള്ള ബസുകള്‍ ചിലതു സര്‍വിസ് നടത്തി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞതു സംഘര്‍ഷത്തിനിടയാക്കി.ഉച്ചയ്ക്കു ശേഷം ചിലയിടങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. പ്രധാന ടൗണില്‍ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി.
ചീമേനി: സംസ്ഥാനത്ത് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചീമേനിയിലും പരിസര പ്രദേശങ്ങളിലും കാര്യമായി ബാധിച്ചില്ല. ചീമേനി ടൗണില്‍ കടകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിച്ചു.
അതേസമയം പള്ളിപ്പാറ, കാക്കടവ്, ചാനടുക്കം, നിടുമ്പ, ചെമ്പ്രകാനം, കയ്യൂര്‍, വെളിച്ചംതോട്, പോത്താങ്കണ്ടം തുടങ്ങിയ പ്രധാന കവലകളില്‍ പൂര്‍ണമായും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്ചയായതിനാല്‍ ജനജീവിതത്തെയും ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. ബസ് സര്‍വിസുകള്‍ ഉണ്ടായില്ലെങ്കിലും സ്വകാര്യ വാഹനങ്ങള്‍ പതിവു പോലെ നിരത്തുകളില്‍ സജീവമായിരുന്നു. ഓട്ടോറിക്ഷകള്‍ അടക്കമുള്ള ടാക്‌സി സര്‍വിസുകള്‍ സ്റ്റാന്‍ഡില്‍ പതിവുപോലെ പ്രവര്‍ത്തിച്ചത് മലയോര പ്രദേശങ്ങളിലെ യാത്രക്കാരെയും വലച്ചില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  10 days ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  10 days ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  10 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  10 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  10 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  10 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  10 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  10 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  10 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  10 days ago