HOME
DETAILS

കോടതി വിധി ജനാധിപത്യത്തെ കൊല്ലാന്‍ ശ്രമിച്ചവര്‍ക്കുള്ള അടി- കെ.സി വേണുഗോപാല്‍

  
backup
November 26 2019 | 06:11 AM

kc-venugopal-on-supre-court-verdict-in-maharashtra-issue

ന്യൂഡല്‍ഹി: ഇരുട്ടിന്റെ മറവില്‍ ജനാധിപത്യത്തെ കൊല്ലാന്‍ ശ്രമിച്ചവര്‍ക്ക് കിട്ടിയ ശക്തമായ അടിയാണ് സുപ്രിം കോടതി വിധിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹത്തിന്റെപ്രതികരണം. ഭരണഘടനാ ദിനത്തില്‍ ഭരണഘടനാ മൂല്യങ്ങളുടേയും ജനാധിപത്യത്തിന്റേയും വലിയ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രിം കോടതി അറിയിച്ചത്. സമയം നീട്ടിനല്‍കണമെന്ന ആവശ്യം തള്ളിയാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. രാവിലെ 11 മണിക്ക് വോട്ടെടുപ്പ് നടത്താനാണ് നിര്‍ദേശം. ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് എന്‍.വി രമണയാണ് വിധി വായിച്ചത്.

നാളെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി; ബി.ജെ.പിക്ക് സമയം നീട്ടിനല്‍കിയില്ല

അഞ്ചുമണിക്ക് മുന്‍പായി വിശ്വാസവോട്ട് തേടിയിരിക്കണമെന്ന് ഗവര്‍ണറുടെ ഓഫിസിന് കോടതി നിര്‍ദേശവും നല്‍കി. നടപടികളെല്ലാം തല്‍സമയം സംപ്രേഷണംചെയ്യാനും നിര്‍ദേശമുണ്ട്. വിശ്വാസവോട്ടെടുപ്പ് തേടാന്‍ രണ്ടാഴ്ച സമയം വേണമെന്നതുള്‍പ്പെടെയുള്ള ബി.ജെ.പിയുടെ ആവശ്യങ്ങളെല്ലാം തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  19 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  34 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago