നഗരസഭ നോക്കുകുത്തി; നെടുമങ്ങാട്ട് പൊതുനിരത്തില്‍ സര്‍ക്കാര്‍ പരിപാടികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞു
നെടുമങ്ങാട്: പൊതു നിരത്തുകളില്‍ യാത്രക്കാര്‍ക്ക് മാര്‍ഗതടസം സൃഷ്ടിക്കുന്ന രീതിയില്‍ ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കരുതെന്ന ഉത്തരവ് കാറ്റില്‍ പറത്തി നെടുമങ്ങാട്ട് മുക്കിലും മൂലയിലും സര്‍ക്കാര്‍ പരിപാടികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ,എം എല്‍ എ യുടെയും ,നഗരസഭാ ചെയര്‍മാന്റേയും ഫോട്ടോ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ റോഡിവക്കിലും ഫുട്പാത്തിലും നിരത്തിയിട്ടുണ്ട് . നെടുമങ്ങാട് കോടതിയുടെ മുന്നില്‍ ഫുട്പാത്തില്‍ ഒരു കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്തു അയ്യപ്പത്താവളം കെട്ടി മിനുറ്റുകള്‍ക്കകം നഗരസഭാ ചെയര്‍മാനും ഭരണപക്ഷരാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും പ്രവര്‍ത്തകരുമായി നേരിട്ടെത്തി പൊലിസിനെക്കൊണ്ട് അയ്യപ്പത്താവളം പൊളിച്ചു മാറ്റിച്ചത് അയ്യപ്പ ഭക്തന്മാരുമായി വാക്കേറ്റത്തിലും കൈയാങ്കളിയുടെ വക്കോളമെത്തിച്ചിരുന്നു. അന്ന് നഗരസഭയും പൊലിസും പറഞ്ഞ ന്യായം കോടതി വിധി നിലവിലുണ്ടെന്നും കോടതിയുടെ മുന്നില്‍ ഇനി ബോര്‍ഡുകളും കൊടിതോരണങ്ങളും സ്റ്റേജും സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നുമാണ്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്കാര്‍ക്കും മിണ്ടാട്ടമില്ല. സ്വാതന്ത്യ സമരസേനാനിയായ പൊന്നറ ശ്രീധറിന്റെ പാര്‍ക്ക് ലക്ഷങ്ങള്‍ മുടക്കി നഗരസഭ നവീകരിച്ചതിനെ ശേഷം പാര്‍ക്കിനു ചുറ്റും സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും തോരണങ്ങളും നീക്കം ചെയ്തിരുന്നു .
പാര്‍ക്കിനു ചുറ്റും ബോര്‍ഡുകളും തോരണങ്ങളും സ്ഥാപിക്കാന്‍ അനുവദിക്കില്ലായെന്നായിരുന്നു നഗരസഭാചയര്‍മാന്റെ പ്രഖ്യാപനം . എന്നാല്‍ പൊന്നറപാര്‍ക്കിനു ചുറ്റം ജനത്തിരക്കേറിയ റോഡ് കൈയേറി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിറഞ്ഞ നിലയിലാണ്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റോഡിന് സമീപത്തു വ്യാപാരികള്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തിരുന്നു . നഗരസഭ അധികൃതകര്‍ ഇരട്ടത്താപ്പാണ് നടത്തുന്നതെന്നും ഇതിനെതിരേ നിയമപരമായി നടപടികള്‍ സ്വീകരിക്കുമെന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."