നിരീക്ഷണ കാമറകള്‍ നോക്കുകുത്തി
മാള: മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കുമ്പോഴും മാളയിലെ നിരീക്ഷണ കാമറകള്‍ നോക്കുകുത്തിയാവുന്നു. മാള ടൗണിലെ വിവിധ ഭാഗങ്ങളിലാണ് കള്ളനെ പിടിക്കാന്‍ പൊലിസ് കാമറകള്‍ നാട്ടിയത്. ഈ ക്യാമറകളാണ് മിഴിയടച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയാണ് കാമറ നിരീക്ഷണം ഉദ്ഘാടനം ചെയ്തത്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൊതുജന സഹകരണത്തോടെ ഇവ സ്ഥാപിക്കുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു. പൊലിസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് ടൗണും പരിസര പ്രദേശങ്ങളും വീക്ഷിക്കാനാവുന്ന വിധമാണ് കാമറാ സംവിധാനം. ലക്ഷങ്ങളാണ് ഇതിന് ജനപങ്കാളിത്യത്തോടെ കണ്ടെത്തിയത്.
12 കാമറകളില്‍ രണ്ടെണ്ണം മാത്രമാണ് ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. അതേ സമയം കാമറകള്‍ നിരീക്ഷിച്ച് കുറ്റവാളികളെ പിടികൂടാന്‍ മാള പൊലിസിനായിട്ടില്ല. കഴിഞ്ഞ ദിവസം മാള ടൗണിലെ വിവിധ വ്യാപാര സ്ഥാപനത്തില്‍ മോഷണം നടന്നു. ഇത് കാമറയുടെ സഹായത്തോടെ കണ്ടെത്താന്‍ കഴിയുമായിരുന്നു.
പൊലിസ് സ്റ്റേഷന്‍, യഹൂദ ശ്മശാനം, സ്വകാര്യ ബസ് സ്റ്റാന്‍ഡ്, കെ.കെ റോഡ്, ഫെഡറല്‍ ബാങ്ക് ജങ്ഷന്‍, മാള ടൗണ്‍ നോര്‍ത്ത്, സൗത്ത്, ഈസ്റ്റ് എന്നിവിടങ്ങളിലാണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."