മദ്യലഹരിയില്‍ കള്ളുഷാപ്പില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കൈയാങ്കളി
നെടുമങ്ങാട്: പരിശീലന പരിപാടിക്കിടെമദ്യപിച്ചു ലക്ക് കെട്ടറ സമീപത്തെ കള്ളുഷാപ്പില്‍ ഏറ്റുമുട്ടി സര്‍ക്കാര്‍ ജീവനക്കാര്‍. വൈദ്യുതി ബോര്‍ഡിന്റെ സുരക്ഷ പരിശീലനം നാട്ടുകാര്‍ക്ക് കൗതുകമായി. വൈദ്യുതി ബോര്‍ഡിന്റെ സുരക്ഷ പരിശീലന പരിപാടിക്കിടയില്‍ ആണ് മദ്യപിച്ചെത്തിയ ജീവനക്കാര്‍ തൊട്ടടുത്ത കള്ള് ഷാപ്പില് ഏറ്റുമുട്ടിയത് . പരിപാടിക്കിടയിലെ ഇവര്‍ തമ്മിലുള്ള മുറുമുറുപ്പാണ് പീന്നീട് കൈയാങ്കളിയില്‍ അവസാനിച്ചത്.
കെ എസ് ഇ ബി നെടുമങ്ങാട് സബ്ഡിവിഷനുകീഴിലെ ജീവനക്കാര്‍ക്കാണ് സുരക്ഷ സംബന്ധിച്ച പരിശീലന പരിപാടി നെടുമങ്ങാട് സബ് ഡിവിഷന് ഓഫിസില്‍ വച്ച് നടത്തിയത്. പരിശീലനത്തിനെത്തിയ പെരിങ്ങമ്മല സെക്ഷനിലെ ഒരു സബ് എഞ്ചിനീയര്‍, ഓവര്‍സിയര്‍, വര്‍ക്കര്‍ എന്നിവര്‍ മദ്യ ലഹരിയിലായിരുന്നുവത്രെ. അവിടെ വച്ച് വാക്കു തര്‍ക്കവും പുലഭ്യം പറച്ചിലും നടത്തിയവര്‍ പരിപാടി കഴിഞ്ഞ് തൊട്ടടുത്തുള്ള ഷാപ്പിലെത്തിയാണ് ഏറ്റുമുട്ടിയത്. ഷാപ്പിലെ ജീവനക്കാരുമായി വാക്കു തര്‍ക്കമുണ്ടായതിനു പിന്നാലെ ഇവര്‍ പരസ്പരം അടികൂടുകയായിരുന്നു. സബ് എഞ്ചിനീയറുടെ സ്വര്‍ണമാല സംഘട്ടത്തിനിടയില്‍ നഷ്ടപെടുകയും ചെയ്തു. പിന്നീട് ഇതിന്റെ കുറച്ചു ഭാഗം ഇവിടുന്ന് കണ്ടുകിട്ടി.
ആരും പൊലിസില്‍ പരാതി നല്കിട്ടില്ലെങ്കിലും പരിശീലനത്തിന് മദ്യപിച്ചെത്തിയതിനെകുറിച്ചും തമ്മിലടിച്ചതിനെകുറിച്ചും ബോര്‍ഡിനുള്ളില്‍ അന്വേഷണം നടക്കുന്നതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."