ഒഴിവു സമയങ്ങള്‍ കൃഷിക്കായി ചെലവഴിച്ച് വോളിബോള്‍ താരങ്ങള്‍
അന്തിക്കാട്: ഒഴിവുവേളകളില്‍ വിനോദവും കൃഷിയും സമന്വയിപ്പിക്കുകയാണ് മികച്ച വോളിബോള്‍ കളിക്കാരായ വ്യാസ ക്ലബ്ബ് അംഗങ്ങള്‍. നിത്യവും വോളിബോള്‍ കളിക്കുന്ന വിശാലമായ അമ്പലപ്പറമ്പിലെ കളിക്കളം കൃഷിക്കളമാക്കിയാണ് പടിയം, വ്യാസ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അംഗങ്ങള്‍ നാടിന്ന് അന്നം സംഭരിക്കുവാന്‍ കൃഷിപ്പണിക്ക് ആരംഭം കുറിച്ചത്.
അന്തിക്കാട് ഗ്രാമപഞ്ചായത്ത്, പടിയം, ഒന്നാം വാര്‍ഡ്, മൂത്തേടത്ത് അമ്പലത്തിന്റെ വക ഒരേക്കറോളം വരുന്ന സ്ഥലത്ത് 25 സെന്റില്‍ കരനെല്‍ കൃഷിയും ബാക്കിയുള്ള സ്ഥലത്ത് ഓണത്തിനായി വെള്ളരി, തക്കാളി, ചീര, മത്തന്‍ തുടങ്ങിയ വിവിധയിനം പച്ചക്കറികളും പരിപാലിച്ചുകൊണ്ടാണ് മുപ്പതോളം വരുന്ന യുവാക്കള്‍ അരയും തലയും മുറുക്കി ഒരു മുറം നെല്ല്, ഒരു മുറം പച്ചക്കറിയുടെ ഭാഗമാകുന്നത്. ജോലി കഴിഞ്ഞുള്ള ഇടവേളകളിലാണ് കൃഷി പരിപാലനം. രാവിലെ ആറു മുതല്‍ എട്ടു വരേയും വൈകീട്ട് ആറു മുതല്‍ ഏഴു വരേയുമാണ് നിലം ഒരുക്കുന്നതിനും കൃഷി പരിപാലനത്തിനും ക്ലബ്ബംഗങ്ങളായ യുവാക്കള്‍ സമയം കണ്ടെത്തുന്നത്. കൃഷിപ്പണിക്കു ശേഷം കളിയിലും ഇവര്‍ വ്യാപൃതരാവുന്നു.
കരനെല്‍ കൃഷിയുടെ വിത്തുവിത ഉദ്ഘാടനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം കിഷോര്‍ കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ക്ലബ്ബ് സെക്രട്ടറി വി.വി വൈശാഖ് അധ്യക്ഷനായി. കെ.വി ശിവന്‍ സംസാരിച്ചു. ജ്യോതി നെല്‍വിത്തും പച്ചക്കറിത്തൈകളും സാങ്കേതിക സഹകരണങ്ങളും കൃഷിഭവനില്‍ നിന്ന് നിര്‍ലോഭം ലഭിക്കുന്നുണ്ടെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."