ഹര്‍ത്താല്‍ ദിനത്തില്‍ റോഡിലെ അപകട കുഴികളടച്ച് നാട്ടുകാര്‍
അരിമ്പൂര്‍: റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍ പെട്ട കാറിന്റെ തുറന്ന ഡോറിലിടിച്ച് യുവാവിന്റെ കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിച്ച നാട്ടുകാര്‍ റോഡിലെ അപകട കുഴികള്‍ അടച്ച് മാതൃക പ്രതിഷേധം നടത്തി. അരിമ്പൂര്‍ സ്വദേശി വടക്കൂട്ട് മനോഹരന്റെ മകന്‍ ജയപാല്‍ 22 ന്റെ കയ്യാണ് ഒടിഞ്ഞത്.
കാലില്‍ പത്ത് തുന്നലുണ്ട്. തലനാരിഴക്കാണ് ' ഇയാള്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം അരിമ്പൂര്‍ നാലാംകല്ല് ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുന്നിലായിരുന്നു അപകടം റോഡിലെ പാതാളത്തില്‍ വീണ കാറിന്റെ ഡ്രൈവര്‍ അപകടത്തിന്റെ ഗൗരവം അറിയുന്നതിനായി പുറത്തേക്കിറങ്ങാന്‍ ഡോര്‍ തുറന്ന നിമിഷത്തിലായിരുന്നു.
ജയപാലിന്റെ ബൈക്ക് വന്ന് ഡോറിലിടിച്ചത്. ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. പല സന്നദ്ധ സംഘടനകളും അന്തിക്കാട് പൊലിസും മരണകെണികളായി മാറുന്ന റോഡിലെ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് അടക്കുന്നതിന് അനുവാദം ചോദിച്ചിരുന്നുവെങ്കിലും ഒരു മറുപടിയും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് മാതൃക പ്രതിഷേധത്തിലൂടെ നാട്ടുകാര്‍ ഇടപെട്ടത്.
ഫ്രന്‍സ് സംഘം, ജവാന്‍ ക്ലബ്ബ്, ഡി.വൈ.എഫ്.ഐ അരിമ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി എന്നിവരുടേതായിരുന്നു വേറിട്ട പ്രതിഷേധം. കെ.കെ ബാലന്‍, വി.കെ കമലാകരന്‍, കെ.ടി ജയചന്ദ്രന്‍, വി.കെ പ്രേമ കുമാര്‍, കെ.വി മുരിഗീശന്‍, വി.ആര്‍ കണ്ണന്‍, എ.എന്‍ അഖില്‍, കെ.യു വിഷ്ണു, സി.ജി സജീഷ്, വി.പി ആഷിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."