മഹാരാഷ്ട്രയില്‍ നാണം കെട്ട് ബി.ജെ.പി: അജിത് പവാര്‍ രാജി നല്‍കി, ഫഡ്‌നാവിസും പുറത്തേക്ക്
മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്നുറപ്പായതോടെ എന്‍.സി.പിയില്‍ നിന്ന് മറുകണ്ടം ചാടി ബി.ജെ.പിക്കൊപ്പം ചേര്‍ന്ന അജിത് പവാര്‍ ഉപ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിക്കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഫഡ്‌നാവിസും ഉടന്‍ രാജി പ്രഖ്യാപിച്ചേക്കുമെന്നാണറിയുന്നത്. മൂന്നര മണിക്ക് അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
നാളെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിം കോടതി വിധി പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് അജിത് പവാര്‍ രാജിക്കത്ത് നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്. കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തിലെ നാഴികക്കല്ലാണെന്നായിരുന്നു സുപ്രിം കോടതി വിധിയെക്കുറിച്ച് എന്‍.സി.പിയുടെ പ്രതികരണം.
നാളെ അഞ്ചു മണിക്ക് മുമ്പുതന്നെ ബി.ജെ.പിയുടെ കളി അവസാനിക്കും. സത്യം എല്ലാകാലത്തും വിജയിക്കും. ബി.ജെ.പിയുടെ കളി അവസാനിക്കുമെന്നും പ്രവചിച്ചവര്‍ നാക്ക് വായിയിലേക്കുവെക്കും മുമ്പ് തന്നെ മഹാരാഷ്ട്രയില്‍ വീണ്ടും വഴിത്തിരിവുണ്ടായിരിക്കുന്നത്.
നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രിം കോടതി അറിയിച്ചത്. സമയം നീട്ടിനല്‍കണമെന്ന ആവശ്യം തള്ളിയാണ് സുപ്രിം കോടതിയുടെ സുപ്രധാന ഉത്തരവ് ഉണ്ടായത്. രാവിലെ 11 മണിക്ക് വോട്ടെടുപ്പ് നടത്താനാണ് നിര്‍ദേശം. ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് എന്‍.വി രമണയാണ് വിധി വായിച്ചത്. കുതിരക്കച്ചവടം തടയാനാണ് പെട്ടെന്നു തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അഞ്ചുമണിക്ക് മുന്‍പായി വിശ്വാസവോട്ട് തേടിയിരിക്കണമെന്ന് ഗവര്‍ണറുടെ ഓഫിസിന് കോടതി നിര്‍ദേശവും നല്‍കി. നടപടികളെല്ലാം തല്‍സമയം സംപ്രേഷണംചെയ്യാനും നിര്‍ദേശമുണ്ട്. വിശ്വാസവോട്ടെടുപ്പ് തേടാന്‍ രണ്ടാഴ്ച സമയം വേണമെന്നതുള്‍പ്പെടെയുള്ള ബി.ജെ.പിയുടെ ആവശ്യങ്ങളെല്ലാം തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
എന്നാല്‍ ഒരു നിലക്കും വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് നാണം കെട്ട് അജിത് പവാര്‍ ഇറങ്ങിപോകുന്നത്. ഫഡ്‌നാവിസിന്റെ രാജിയും ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."