ഹര്‍ത്താല്‍ദിനം ഉപയോഗപ്പെടുത്തി ചിലര്‍; പരിസ്ഥിതി ദിനമാക്കി നാട്ടുമാവുകളുടെ 'പുനര്‍ജനി 'ക്ക് കൂട്ടായ്മ ഒരുങ്ങി
പാവറട്ടി: വൈവിദ്ധ്യമാര്‍ന്ന മാവിനങ്ങളാല്‍ സമ്പന്നമായിരുന്നു നമ്മുടെ നാട്. എന്നാല്‍ ഇന്ന് പല ഇനം മാവുകളും ഇല്ലാതാകുന്നുണ്ട്. അന്യം നിന്നുപോകുന്ന മാവുകളേയും ആ മധുരമാര്‍ന്ന മാമ്പഴക്കാലത്തേക്കും തിരിച്ചു പിടിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയാണ് പാവറട്ടിയിലെ ജനകീയ കൂട്ടായ്മ.
ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ഈ പദ്ധതിയില്‍ നാട്ടുമാവുകളുടെ സംരക്ഷണം, അന്യം നിന്നുപോകുന്ന മാവുകളെ കണ്ടെത്തല്‍, മാവ് കൃഷി സാങ്കേതിക വിദ്യകളുടെ ജനകീയവത്കരണം, മാമ്പഴമേള, മാവിനെ അറിയല്‍ തുടങ്ങീ വിവിധ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നു.
എപാര്‍ട്ട്, ദേവസൂര്യ കലാവേദി, ഫ്രന്റ്‌സ് തേര് കമ്മിറ്റി, വായനാ കൂട്ടായ്മ, ആള്‍ ഈസ് വെല്‍, സൈക്കിള്‍ ക്ലബ്ബ്, ജനകീയ ചലച്ചിത്ര വേദി, തണല്‍ സാംസ്‌കാരിക വേദി, ആസിഫ് സംഘടനകളോടൊപ്പം വാട്‌സാപ്പ് കൂട്ടായ്മയായ എന്തും വിളയും മട്ടുപ്പാവ്, വിത്തുപെട്ടി, സേവ് നേച്ചര്‍ സേവ് എര്‍ത്ത് എന്നിവയുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ വി.കെ ജോസഫ് നിര്‍വഹിച്ചു. പൊതു സ്ഥലങ്ങളില്‍ മാവ് വച്ച് പിടിപ്പിച്ച് സംരക്ഷണം നടത്തി വരുന്ന ഷിജു വെള്ളറയേയും നൂറ്റാണ്ട് പിന്നിട്ട മാവിനെയും ആദരിച്ചു.
കോര്‍ഡിനേറ്റര്‍ റാഫി നീലങ്കാവില്‍, സുബ്രഹ്മണ്യന്‍ ഇരിപ്പശ്ശേരി, റെജി വിളക്കാട്ടു പാടം, നൗഫല്‍ കുടിലിങ്ങല്‍, സദാനന്ദന്‍ മധുക്കര, ബാബു മാസ്റ്റര്‍, ബിമിത ടിറ്റോ, രാജു പാവറട്ടി, പേളി ജോണ്‍സണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."