ലഹരി ഉല്പന്നങ്ങളുടെ വില്‍പ്പന: കച്ചവടക്കാരന് പിടിയില്‍
ചവറ: നിരോധിത ലഹരി ഉല്പന്നങ്ങല് വില്‍പ്പന നടത്തിയ കേസില്‍ കച്ചവടക്കാരന് പിടിയില്‍. ഇടപ്പളളിക്കോട്ടയില് കച്ചവടം നടത്തുന്ന പന്മന മാവേലി മണ്ണൂ വടക്കതില്‍ ജലാലുദീന്‍ കുഞ്ഞി(60)ന്റെ കടയാണ് പൊലിസ് അടച്ച് പൂട്ടി സീല്‍ ചെയ്തത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടയുളളവര്‍ക്ക് നിരോധിത ലഹരി ഉല്പന്നങ്ങള് വില്‍ക്കുന്ന ഇയാളെ ഇതിന് മുമ്പും സമാനമായ കേസില്‍ പൊലിസ് പിടികൂടിയിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങുന്ന ജലാലുദീന്‍ വീണ്ടും പെട്ടിക്കട തുറന്ന് ശംഭു, തംമ്പാക്ക് തുടങ്ങിയ നിരോധിത ഉല്പന്നങ്ങള് വിറ്റഴിക്കുന്നത് പതിവാണന്ന് പൊലിസ് പറഞ്ഞു. ചവറ, കരുനാഗപ്പളളി എന്നിവിടങ്ങളിലെ പല സ്കൂളുകളിലെ കുട്ടികളും അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഇവിടെ നിന്നാണ് ഇവ വാങ്ങി ഉപയോഗിച്ചിരുന്നത്.ഇത് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് ജലാലുദ്ദീന്റെ കട നിരീക്ഷിച്ച് വരുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച് വന്ന കട അടപ്പിക്കണമെന്ന് പഞ്ചായത്തധികൃതര്‍ക്ക് പൊലിസ് നോട്ടീസും നല്കി. എസ്.ഐമാരായ ഷഫീക്, സുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. സമാനമായ നിരവിധി കേസുകള്‍ ചവറ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഉണ്ടന്ന് പൊലിസ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."