പെരിന്തല്‍മണ്ണ താലൂക്ക് വികസന സമിതി പുലാമന്തോളിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദേശം
പെരിന്തല്‍മണ്ണ: താലൂക്ക് ഓഫീസില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തത് നിരവധി പ്രശ്‌നങ്ങള്‍. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യല്‍, കൈയേറ്റം ഒഴിപ്പിക്കുന്നതിനും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും രാത്രികാലങ്ങളിലെ പട്രോളിംഗ് അവസാനിപ്പിക്കാനും കുടിവെള്ള പൈപ്പ് ലൈനുകള്‍ പൊട്ടിക്കിടക്കുന്നത് സംബന്ധിച്ച് അടിയന്തിര നടപടി സ്വീകരിക്കാനും യോഗത്തില്‍ തരുമാനമായി.
ഊട്ടി റോഡില്‍ മാനത്തുമംഗലം ബൈപ്പാസിലെ അനധികൃത ബസ് നിര്‍ത്തല്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയായതായി തഹസില്‍ദാര്‍ ആമുഖമായിപറഞ്ഞു. പുലാമന്തോളിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തുടര്‍ന്ന് സംസാരിച്ച പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി മുഹമ്മദ് ഹനീഫ ആവശ്യപ്പെട്ടു.
കൈയേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. ചില സ്വകാര്യ വ്യക്തികള്‍ സര്‍വേ ചെയ്ത കല്ലുകള്‍ വരെ നീക്കം ചെയ്തിട്ടു@ണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നിന്നവര്‍ക്കെതിരേ നടപടിയെടുക്കാനും പുലാമന്തോളിലെ സ്വകാര്യ റിസോര്‍ട്ട് കൈവശപ്പെടുത്തിയ 19.7 സെന്റ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഏറ്റെടുക്കുണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കട്ടുപ്പാറ ജലസേചന പദ്ധതിയിലെ മോട്ടോര്‍ ശരിയാക്കണമെന്നും കനാലുകളിലെ അനാവശ്യമായ ചാലുകളും, എടത്തറ ചോല കിണര്‍ മൂടി ജലസേചനം സുഗമമാക്കണമെന്നും, പെരിന്തല്‍മണ്ണ - ചെര്‍പ്പുളശ്ശേരി റൂട്ടിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു. മേല്‍പ്പാലത്തിന്റെ താഴെ ഭാഗത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവന്‍ ആവശ്യപ്പെട്ടു.
കരിങ്കല്ലത്താണി, പൂവത്താണി ഭാഗത്തെ ഓടകള്‍ അറ്റകുറ്റപണി നടത്തണമെന്നും പെരിന്തല്‍മണ്ണ ബൈപ്പാസ് റോഡ് കേന്ദ്രീകരിച്ച് നടക്കുന്ന മയക്ക് മരുന്ന് വില്‍പ്പന അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും താഴെക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍ പറഞ്ഞു.
മരത്തിന്റെ ചില്ലകള്‍ വെട്ടി വൈദ്യുതി പോകാതിരിക്കാന്‍ നടപടി സ്വീകരിക്കാനും റോഡിലെ കുഴി നികത്താനും പൊതു ആവശ്യം ഉയര്‍ന്നു. പെരിന്തല്‍മണ്ണ സിവില്‍ സ്റ്റേഷനില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് റീന പെട്ടമണ്ണ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."