ഓണവിപണി ലക്ഷ്യമിട്ട് വാഴക്കര്‍ഷകര്‍ ഒരുങ്ങുന്നു
ഹരിപ്പാട്: മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട വാഴകര്‍ഷകര്‍ അടുത്ത ഓണവിപണിലക്ഷ്യം വച്ച് ഏത്തവാഴകൃഷിയില്‍ വ്യാപൃതരാകുന്നു.
കഴിഞ്ഞ ഓണവിപണിലക്ഷ്യം വച്ച് കൃഷിയിറക്കി വിളവെടുക്കാന്‍ ഏതാനംദിവസം ബാക്കിനില്‍ക്കെയാണ് പ്രളയം ഏത്തവാഴ കൃഷിയിലും നാശംവിതച്ചത്.
സ്വന്തമായും പാട്ടത്തിനും കൃഷിചെയ്തവര്‍ എല്ലാം നഷ്ടപ്പെട്ടവരായി. നഷ്ടപരിഹാരതുക ഇപ്പോഴും കിട്ടാത്ത കര്‍ഷകരാണ് ഉള്ളതുവിറ്റുപിറക്കിയും കൊള്ളപലിശക്ക് പണംകടമെടുത്തും കേരളത്തിന്റെ ഓണത്തനിമ കൊഴുപ്പിക്കാന്‍ വീണ്ടും കൃഷിയില്‍ വ്യാപൃതരാകുന്നത്.ഏത്തയ്ക്കാ ഉപ്പേരിയും ശര്‍ക്കര വരട്ടിയുമില്ലാത്ത ഓരോണം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.
ഓണക്കാലത്ത് ഏത്തക്കായക്ക് നല്ലവില കിട്ടുമെന്ന പ്രതീക്ഷയിലാണ് മിക്കകര്‍ഷകരും . കിട്മഞ്ചേരി നേന്ത്രന്‍, കരുളായി, കോട്ടയം വാഴ, കാളിയേത്തന്‍, ആറ്റുനേന്ത്രന്‍, നെടുനേന്ത്രന്‍, ചെങ്ങാലിക്കോടന്‍, സ്വര്‍ണമുഖി, എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട നേന്ത്രവാഴകള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ട്.
നവംമ്പര്‍ ആദ്യം കൃഷി ഇറക്കിയാലെ ഓണത്തിന് കുലവെട്ടാന്‍ കഴിയൂ. ഏതുകാലവസ്ഥയിലം പത്ത് മാസക്കാലം വാഴതോട്ടത്തില്‍ വാഴയെ പരിപാലിക്കേണ്ടതാണ്. ഇന്‍ഷുര്‍ പരിരക്ഷ ഉണ്ടെങ്കിലും മിക്ക കര്‍ഷകര്‍ക്കും ലഭിക്കുന്നില്ല. കൃഷിഉദ്യോഗസ്ഥര്‍ വേണ്ടത്ര ബോധവല്‍ക്കരണം നല്‍കാത്തതാണ് കര്‍ഷകര്‍ക്ക് പരിരക്ഷലഭിക്കാത്തതെന്നാണ് പരക്കെയുള്ള ആക്ഷേപം. എന്നാലും അതിജീവനത്തിനായി വീണ്ടും അടുത്ത ഓണവിപണിലക്ഷ്യം വച്ച് വാഴകൃഷിയില്‍ വ്യാപൃതരാകുകയാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."