അരൂര്‍ ക്രഷര്‍ യൂനിറ്റ് സമരത്തിനെതിരേ ലാത്തിച്ചാര്‍ജ്
കൊണ്ടോട്ടി: പുളിക്കല്‍ അരൂരില്‍ ക്രഷര്‍ എം-സാന്‍ഡ് യൂനിറ്റിനെതിരേ സമരത്തിലുളള സ്ത്രീകളുള്പ്പടെയുളളവര്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലിസിനെതിരേ പ്രതിഷേധം വ്യാപകമാവുന്നു. രണ്ടുവയസുകാരി ഉള്‍പ്പടെ ഒന്‍പതു പേര്‍ക്കാണു കഴിഞ്ഞ ദിവസം പൊലിസിന്റെ മര്‍ദനമേറ്റത്.
സംഭവത്തില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, എസ്.ഡി.പി.ഐ ഉള്‍പ്പടെയുളള പാര്‍ട്ടികള്‍ രംഗത്തെത്തി. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചു സമരസമിതി ശനിയാഴ്ച കൊണ്ടോട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി. ഇന്ന് രാവിലെ യൂത്ത് ലീഗ് സി.ഐ ഓഫിസ് മാര്‍ച്ച് നടത്തും. എസ്.ഡി.പി.ഐ പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഇന്നു നാലിനു നടത്തും.
ശനിയാഴ്ചയാണു അരൂരില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റിലേക്ക് എത്തിയ ലോറികള്‍ സമരസമിതി തടഞ്ഞത്. ക്രഷര്‍ പ്രവര്‍ത്തിക്കാന്‍ കോടതി ഉത്തരവുമായി എത്തി ലോറിയില്‍ സാമഗ്രികള്‍ കൊണ്ടുവരാന്‍ ശ്രമിച്ചതു സ്ത്രീകളുള്‍പ്പടെയുളളവര്‍ തടയുകയായിരുന്നു.ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
സംഭവത്തില്‍ 40 വയസ്സുകാരിയുടെ കൈയുടെ എല്ലുകള്‍ പൊട്ടുകയും രണ്ടര വയസുകാരിക്കു പരിക്കേല്‍ക്കുകയും ചെയതിരുന്നു.
അരൂര്‍ വിഷയത്തില്‍ പൊലിസിന്റെ നടപടി തെളിവു സഹിതം മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പൊലിസ് മേധാവിക്കും പരാതി നല്‍കാനും യൂത്തുകോണ്‍ഗ്രസ് തീരുമാനിച്ചു. മാര്‍ച്ച് സംസ്ഥാന സെക്രട്ടറി പി,ഇഫ്തിഖാറുദ്ദീന് ഉദ്ഘാടനം ചെയ്തു.റിയാസ് മുക്കോളി അധ്യക്ഷനായി. ടി.വി.ഇബ്രാഹീം എംഎല്‍എ, ജൈസല്‍ എളമരം, എന്‍.സി.അന്‍വര്‍ സാദത്ത്, അശ്റഫ് പറക്കുത്ത്, ലത്തീഫ് കൂട്ടാലുങ്ങല്‍, ജലീല്‍ ആലുങ്ങള്‍, പ്രശാന്ത്, ഹഫീസ്, ഷറഫുദ്ദീന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."