സ്ത്രീകള്‍ സംഘടിതരായി ലോകത്തിന് മാതൃകയാകണം: മന്ത്രി.പി. തിലോത്തമന്‍
ആലപ്പുഴ: പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ സ്ത്രീകള്‍ സംഘടിതരായി ലോകത്തിന് മാതൃകയാകണമെന്ന് മന്ത്രി പി. തിലോത്തമന്‍.
കുടുംബശ്രീ സ്‌കൂള്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയകാലത്തെ ചിന്തകള്‍ക്ക് യോജിക്കുംവിധം കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ അവലംബിക്കണം. അതിന് യോജിക്കുംവിധമാണ് സ്‌കൂള്‍ പദ്ധതിയില്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധനകാര്യവും ദുരന്തനിവാരണവും പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. പ്രളയത്തോട് അനുബന്ധിച്ച് ദുരന്തനിവാരണവും വിഷയമാക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍നിന്നും 20,150 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 27,0000 പേര്‍ പഠിതാക്കളാകും. തുടര്‍ച്ചയായി ആറാഴ്ചകളില്‍ അയല്‍ക്കൂട്ട യോഗങ്ങളിലായിരിക്കും ഈ അനൗപചാരിക വിദ്യാഭ്യാസം നടക്കുക എന്ന് ജില്ലാ കുടുംബശ്രീ ജില്ല മിഷന്‍ കോഡിനേറ്റര്‍ സുജ ഈപ്പന്‍ പറഞ്ഞു.
ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ വിശിഷ്ടാതിഥിയായി. മാരാരികുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ടി മാത്യു, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, വൈസ് പ്രസിഡന്റ് ഷീബ എസ് കുറുപ്പ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മിനി ആന്റണി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി ബി സുര, ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ രമണന്‍, സംസ്ഥാനതല പ്രോഗ്രാം ഓഫിസര്‍ പ്രമോദ്, ഇരുന്നോറോളം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."