ടാറിട്ട റോഡുകളില്‍ കുഴിയെടുക്കാന്‍ അനുവദിക്കരുത്: ടി.ആര്‍.എ
ആലപ്പുഴ: ടാര്‍ ചെയ്ത റോഡുകളില്‍ ഒരുകാരണവശാലും ആരെയും കുഴിയെടുക്കാന്‍ അനുവദിക്കരുതെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
റോഡില്‍ അപകടകരമാം വിധം കുഴിക്കുന്നവരോ ബന്ധപ്പെട്ട അധികാരികളോ വര്‍ഷങ്ങള്‍ കഴിഞ്ഞാലും അറ്റകുറ്റപ്പണികള്‍ നടത്തി റോഡ് റീടാര്‍ ചെയ്യാറില്ല. അനേക വര്‍ഷങ്ങള്‍ പഴക്കമുള്ള വാരിക്കുഴികളും കേബിള്‍ കട്ടിങുകളും റോഡുകളിലുണ്ട്.
ഇത് പിന്നീട് ഏതെങ്കിലും കാലത്താണ് റീടാര്‍ ചെയ്ത് കുഴികള്‍ മൂടപ്പെടുന്നത്. കുഴികള്‍ ശരിയായവിധം മൂടപ്പെടാത്തതിനാല്‍ കാല്‍നടയാത്രക്കരും വാഹനയാത്രക്കാരും അപകടഭീഷണിയിലാണ്.
കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നത്. കമാനങ്ങള്‍ക്കും ഗോപുരങ്ങള്‍ക്കും തോരണക്കാലുകള്‍ക്കും തുടങ്ങി എന്തിനും ആര്‍ക്കും റോഡു കുഴിച്ചിട്ടിട്ടു പോകാവുന്ന സ്ഥിതിയാണ്.
ഇടുങ്ങിയ റോഡിന് നടുവില്‍ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും പോകാനാകാത്ത വിധത്തില്‍ ജങ്ഷനുകളില്‍ സ്ഥാപിക്കുന്ന ആര്‍ച്ചുകളും ഗോപുരങ്ങളും വന്‍ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
റോഡില്‍ അപകടകരമാം രീതിയില്‍ കുഴിച്ചു ഓരോ നിര്‍മിതികള്‍ നടത്തിയ ശേഷം പലപ്പോഴും കുഴികളില്‍ മണ്ണുപോലുമിട്ടു മൂടാറില്ല. കേബിളിടാന്‍ റോഡിന്റെ വശങ്ങളിലെടുക്കുന്ന കട്ടിങുകള്‍ നിരവധി അപകടങ്ങളാണ് വരുത്തിവക്കുന്നത്.
ഉത്സവകാലമാകുമ്പോള്‍ താല്‍കാലിക കടകള്‍ സ്ഥാപിക്കാനായും കുഴികള്‍ എടുക്കാറുണ്ട്. മുല്ലയ്ക്കല്‍ ജങ്ഷനില്‍ ഒരോ വര്‍ഷവും ഗോപുരം സ്ഥാപിക്കാനായി എടുത്ത കുഴികള്‍ റോഡിനു നടുവില്‍ അതുപോലെ കിടക്കുകയാണ്.
വര്‍ഷങ്ങളായി കിടക്കുന്ന ഈ കുഴികള്‍ അടുത്തകാലത്തു പാച്ച്‌വര്‍ക്ക് നടത്തിയെങ്കിലും കുഴികള്‍ മൂടപ്പെട്ടില്ല. കിടങ്ങാംപറമ്പ് ജങ്ഷനില്‍ എടുത്ത കുഴികള്‍ മൂലമുണ്ടായ റോഡിന്റെ തകരാറുകള്‍ അടുത്ത കാലത്ത് ടാറിങ് നടത്തിയപ്പോഴാണ് പരിഹാരമായത്. ഇങ്ങനെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ കുഴിയെടുക്കുന്നതിനെപ്പറ്റി പല പ്രാവശ്യം പരാതിപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാറില്ല.
പട്ടണത്തില്‍ ടീടാറിങ് നടത്തിയ പല റോഡുകളുടെയും വശങ്ങളില്‍ ഇപ്പോള്‍ കുഴലുകളും കേബിള്‍ ചുരുകളും ഇറക്കിയിട്ടിട്ടുണ്ട്. കൂടാതെ ഉത്സവങ്ങളുടെയും പെരുന്നാളുകളുടേയും വരവുകൂടിയാകുമ്പോള്‍ ഇനി റോഡ് വെട്ടിപ്പൊളിക്കലിന്റെയും കുഴിക്കലിന്റെയും മേളം തന്നയായിരിക്കുമെന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."