' മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല'- സോണിയക്കും മറ്റുള്ളവര്‍ക്കും നന്ദി പറഞ്ഞ് ഉദ്ദവ്
മുംബൈ: നിനച്ചിരിക്കാതെ വന്ന സൗഭാഗ്യത്തില്‍ കൂട്ടുകക്ഷികള്‍ക്ക് നന്ദി പറഞ്ഞ് ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. 'മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. ഇതിന് സഹായിച്ച സോണിയാ ഗാന്ധിക്കും ശരത് പവാറിനും മറ്റുള്ളവര്‍ക്കും നന്ദി പറയുന്നു'- അദ്ദേഹം പ്രതിതകരിച്ചു.
'മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും സ്വപ്നം കണ്ടിരുന്നില്ല. സോണിയാ ഗാന്ധിക്കും മറ്റുള്ളവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. ' ഉദ്ധവ് താക്കറെ പറഞ്ഞു. പരസ്പരം വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് രാജ്യത്തിന് ഒരു പുതിയ നേതൃത്വത്തെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സര്‍ക്കാര്‍ ആരോടും പ്രതികാരം ചെയ്യില്ല. സത്യപ്രതിജ്ഞക്കു ശേഷം ഞാന്‍ എന്റെ മൂത്ത സഹോദരനെ ഡല്‍ഹിയില്‍ പോയി കാണും- മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന അര്‍ത്ഥത്തില്‍ അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം മോദി ഉദ്ദവിനെ ഇളയ സഹോദരനെന്നാണ് വിശേഷിപ്പിച്ചിരുന്നത്.
മുംബൈ ഹോട്ടലില്‍ നടന്ന മീറ്റങ്ങില്‍ ഐക്യകണ്‌ഠേനയാണ് ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. അതേസമയം, മുംബൈ ട്രൈഡന്റ് ഹോട്ടലില്‍ നടക്കുന്ന സേനഎന്‍.സി.പികോണ്‍ഗ്രസ് സംയുക്ത മീറ്റിംഗ് തുടരുകയാണ്.
എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് രാത്രി ഒമ്പത് മണിക്ക് ഗവര്‍ണറെ കാണും. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കേശ്യാരിയെ കാണുന്നതെന്നാണ് റിപ്പോര്‍ട്ട്.
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബര്‍ ഒന്നാം തിയ്യതി മുംബൈ ശിവജി പാര്‍ക്കില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലും കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തോറത്തും ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ന്യൂസ് 18യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."