ജില്ലാ ജനറല്‍ ആശുപത്രിയില്‍ 2.5 കോടിയുടെ നവീകരണം ആരംഭിച്ചു
കോട്ടയം: ജനറല്‍ ആശുപത്രിയില്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2.50 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് തുടങ്ങിയത്. നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ജെസിമോള്‍ മനോജ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സഖറിയാസ് കുതിരവേലില്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ലിസമ്മ ബേബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനിതാ രാജു, ഡോ. ശോഭ സലിമോന്‍, സുനില്‍കുമാര്‍, വികസന സമിതി അംഗം പി.കെ ആനന്ദകുട്ടന്, കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജെസിജോയി സെബാസ്റ്റ്യന്‍, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. എ.ആര് ഭാഗ്യശ്രീ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."