അലനും താഹയ്ക്കും ജാമ്യമില്ല; ഹരജി ഹൈക്കോടതി തള്ളി
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരായ അലന് ഷുഹൈബ് (19), താഹ ഫൈസല്‍ (24) എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇരുവര്‍ക്കും ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് എതിര്‍ത്ത സാഹചര്യത്തിലാണ് നടപടി.
പൊലിസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റ് തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചു. പൊലിസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത കുറിപ്പുകളില്‍ ചിലത് കോഡ് ഭാഷയിലാണ്. ഇതിന്റെ ഉള്ളടക്കവും മറ്റും കണ്ടെത്താന്‍ വിശദമായ പരിശോധന വേണം. മാത്രമല്ല, കേസിലെ മറ്റൊരു പ്രതിയായ ഉസ്മാനെ പിടികൂടാനുണ്ടെന്നും പൊലിസ് കോടതിയെ അറിയിച്ചു.
യു.എ.പി.എ കേസില്‍ നേരത്തെ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."