HOME
DETAILS
MAL
സഹപാഠിക്കൊരു കരുതല്‍ പദ്ധതിക്ക് തുടക്കമായി
backup
July 30 2017 | 20:07 PM
ആനക്കര : കപ്പൂര്‍ കെ.എ.എം.എല്‍.പി. സ്കൂളില്‍ സഹപാഠിക്കൊരു കരുതല്‍ പദ്ധതിക്ക് തുടക്കമായി. പഠനത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവും പാഠമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ആഴ്ച്ചയില്‍ ഒരു ദിവസം കുട്ടികള്‍ ചിരുങ്ങിയത് ഒരു രൂപയെങ്കിലും ശേഖരിച്ച് ക്ലാസില്‍ സ്ഥാപിച്ച ഹുണ്ടികയില്‍ നിക്ഷേപിക്കുകയും ഒരോ മാസവും ഇത് ശേഖരിച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന ചികിത്സാ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുകയുമാണ് ലക്ഷ്യം. വാര്‍ഡ് അംഗം അലി കുമരനല്ലൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ. സല്‍മ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ഫൗസിയ, പ്രകാശ്, സാജിത, ജിതേഷ്, പി.ടി.എ. പ്രസിഡന്റ്ഷാജി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."