യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് മര്‍ദനം; പ്രതിഷേധപ്രകടനം നടത്തി
എടത്തനാട്ടുകര: യൂത്ത്കോണ്‍ഗ്രസ് മണ്ഢലം ഭാരവാഹി അബ്ദുല്‍ റഹീമിനെ സഘപരിവാര്‍ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഢലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗവും പ്രകടനവും നടത്തി.
ആശുപത്രിയിലേക്ക് വാഹനത്തില്‍ എത്തിയ അബ്ദുല്‍ റഹീമിനെ തടഞ്ഞു നിര്‍ത്തി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.പരുക്കേറ്റ അണ്ടികുണ്ടിലെ തോട്ടുങ്ങല്‍ അബൂബക്കറിന്റെ മകന് അബ്ദുല്‍റഹീം 29 മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതിഷേധയോഗം നിയോജക മണ്ഢലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.മണ്ഢലം പ്രസിഡന്റ് അയ്യപ്പന് കുറൂപ്പാടത്ത് അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഢലം പ്രസിഡന്റ് പാറോക്കോട്ട് അഹമ്മദ് സുബൈര്‍,നൗഷാദ് കൃഷ്ണ,പൂതാനി നസീര്‍ബാബു,പുത്തന്‍കോട്ട് ഉമ്മര്‍,വി.തേവരുണ്ണി,സുബൈര്‍ തൂമ്പത്ത്,കെ.രാമകൃഷ്ണന്,പുളിക്കല്‍ സമദ്,ഒ.ഹംസ,ടി,കെ.ഷംസുദ്ദീന്,അഡ്വ.എ.സത്യനാഥന്,സുബൈര്‍ പുത്തന്‍പുരക്കല്‍,ഹുസൈന് കല്ലറക്കല്‍,റസാഖ് മംഗലത്ത്,വി.അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."