അധികൃതര്‍ വാക്കുപാലിച്ചില്ല; ഓവുചാല്‍ അപകടക്കെണിയാവുന്നു
പെരിങ്ങത്തൂര്‍: പെരിങ്ങത്തൂര്‍ ദറസ് യത്തീംഖാനയ്ക്ക് മുന്പിലൂടെയുള്ള സ്ലാബിടാത്ത ഓവുചാല്‍ അപകട ഭീഷണിയാവുന്നു. നാദാപുരം-കണ്ണൂര്‍ റോഡില്‍ മെക്കാഡം ടാറിങിനു ശേഷം വാഹനങ്ങളുടെ അമിത വേഗത കൂടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് ബസ് ബൈക്കിടിലിച്ചു രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയിരുന്നു. നിരവധി അപകടങ്ങള്‍ നടന്ന യത്തീംഖാന വളവ് ഒഴിവാക്കാന്‍ പരിസരത്തെ മതില് പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യ പ്രകാരം പൊളിച്ചു നീക്കിയിരുന്നു.
തുടര്‍ന്നാണു മതിലിനോട് ചേര്‍ന്നുള്ള ഓവുചാല്‍ സ്ലാബിട്ടു മാറ്റി സ്ഥാപിക്കുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതു പാലിച്ചിട്ടില്ല. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ വിദ്യാര്‍ഥികള്‍ കാല്‍നടയായി യാത്ര ചെയ്യുന്നത് നാട്ടുകാരുടെ പേടി സ്വപ്നമാവുന്നു. അടിയന്തിരമായി ഓവുചാലിന് സ്ലാബിടുകയും കള്‍വര്‍ട്ട് മാറ്റി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."