പോളിടെക്നിക്ക് കോളജില്‍ ഗസ്റ്റ് ജീവനക്കാരുടെ ഒഴിവ്
പാലക്കാട് :ഗവ.പോളിടെക്നിക്ക് കോളെജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേയ്ക്ക് ഗസ്റ്റ് ജീവനക്കാരെ നിയമിക്കുന്നു.ഓഗസ്റ്റ് മൂന്നിനാണ് കൂടിക്കാഴ്ചയും എഴുത്തു പരീക്ഷയും നടക്കുക.
മാത്സ്, ഫിസിക്സ് , ഇംഗ്ലീഷ് , കെമിസ്ട്രി അസി.പ്രൊഫസര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെയുള്ള ബിരുദം ബിരുദാനന്തര ബിരുദവും യു.ജി.സി. നെറ്റ് യോഗ്യതയുമുണ്ടാവണം. ഫിസിക്കല്‍ എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെയുള്ള ബിരുദമാണ് യോഗ്യത. (ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍). ഈ രണ്ട് തസ്തികകളിലേയ്ക്കുമുള്ള എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും ഓഗസ്റ്റ് മൂന്നിന് രാവിലെ 10ന് നടക്കും. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഗസ്റ്റ് ഡെമന്സ്ട്രേറ്റര്ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടെയുള്ള ഡിപ്ലൊമ അല്ലങ്കില്‍ തത്തുല്യയോഗ്യതയാണ് ആവശ്യം. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഗസ്റ്റ് ട്രേഡ്സ്മാന് ഒഴിവിലേയ്ക്കും മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പിലേയ്ക്ക് ഫിറ്റിങ് - ഗസ്റ്റ് ട്രേഡ്സ്മാന് ഒഴിവിലേയ്ക്കും മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പില്‍ ഗസ്റ്റ് വര്‍ക്ക്ഷോപ്പ് ഇന്സ്ട്രക്റ്റര് ഒഴിവിലേയ്ക്കും ബന്ധപ്പെട്ട ട്രേഡില്‍ ഒന്നാം ക്ലാസ്സോടെയുള്ള ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് ആവശ്യം.മേല്‍ പറഞ്ഞ നാല് തസ്തികകളിലേയ്ക്കുമുള്ള എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."