HOME
DETAILS
MAL
27 വര്‍ഷം മുന്‍പ് ഡ്രൈവറെ കൊന്ന് കാര്‍ തട്ടിയെടുത്ത കേസ്: രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ്
backup
November 27 2019 | 06:11 AM
തൊടുപുഴ: ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്ത കേസില്‍ 27 വര്‍ഷത്തിന് ശേഷം രണ്ടാം പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും.
ഉത്തമപാളയം തെക്കുതെരുവില് മരുതുനായകത്തിന്റെ മകന് ബെഞ്ചമിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി ഗൂഡല്ലൂര്‍ സുബയ്യതേവര് തെരുവില്‍ ശെല്‍വരാജിനെയാണ് (സെവന് ആണ്ടി -60) യാണ് തൊടുപുഴ ഒന്നാംക്ലാസ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 5 വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം.
പിഴ അടയ്ക്കുന്ന പക്ഷം തുക ബെഞ്ചമിന്റെ ബന്ധുക്കള്‍ക്ക് നല്‍കണം.
1992 ജൂലായ് എട്ടിനാണ് നെടുങ്കണ്ടത്ത് ടാക്സി ഡ്രൈവറായിരുന്ന ബെഞ്ചമിനെ ശെല്‍വരാജും സംഘവും കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്തത്. റിമാന്‍ഡിലിരിക്കെ ജാമ്യത്തിലിറങ്ങി മുങ്ങിയ ശെല്‍വരാജ് 25 വര്‍ഷത്തിനു ശേഷമാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."