ഗൂഢാലോചനയെന്ന് കടകംപള്ളി
തലശ്ശേരി: തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും വരവ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബി.ജെ.പിക്കും ആര്.എസ്.എസിനും സ്വാധീനമുള്ള മഹാരാഷ്ട്രയിലെ പൂനെയില്‍നിന്നു ശബരിമലയ്ക്ക് തിരിക്കുന്നു എന്ന് പറഞ്ഞ് പുറപ്പെട്ടതു മുതല്‍ മുളകുപൊടി സ്പ്രേ ചെയ്യുന്നത് മാധ്യമങ്ങളില്‍ ലൈവായി വരുന്നതുവരെയുള്ള സംഭവങ്ങള്‍ക്കു പിന്നില്‍ തിരക്കഥയും അജണ്ടയുമാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ അഞ്ചിനു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്നവര്‍ കോട്ടയം വഴി ശബരിമലയിലേക്ക് പോകുന്നുവെന്നാണ് ആദ്യം മാധ്യമങ്ങളിലൂടെ പറഞ്ഞതും ജനങ്ങളെല്ലാം അറിഞ്ഞതും. എന്നാല്‍ അവര്‍ കമ്മിഷണര്‍ ഓഫിസിലേക്ക് പോയപ്പോള്‍ ഇതു നേരത്തെ അറിയാമായിരുന്ന സംഘം അവിടെ നില്‍ക്കുകയാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.
വളരെ നന്നായി പോകുന്ന തീര്‍ഥാടന കാലത്തെ സംഘര്‍ഷഭരിതമാക്കാനും ആക്ഷേപിക്കാനുമുള്ള പുറപ്പാടാണ് ഇതിനു പിന്നില്‍. ബി.ജെ.പിയുടെ പ്രമുഖ നേതാവിന്റെ നേതൃത്വത്തിലാണ് സ്ത്രീയുടെ നേര്‍ക്കു മുളക് സ്പ്രേ നടത്തിയതെന്നും മന്ത്രി തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."