കനകമല ക്യാംപ് കേസ്: ഒന്നാംപ്രതിയ്ക്ക് 14 വര്‍ഷം തടവും പിഴയും, രണ്ടാം പ്രതിയ്ക്ക് 10 വര്‍ഷം തടവ്
കൊച്ചി: കനകമല ക്യാംപ് കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. രണ്ടാം പ്രതി സ്വാലിഹ് മുഹമ്മദിന് പത്തുവര്‍ഷം തടവും പിഴയും മൂന്നാം പ്രതി റാഷിദിന് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചിട്ടുണ്ട്.
എന്‍.ഐ.എ.പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. മറ്റു പ്രതികളായ കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലന് മൂന്ന് വര്‍ഷവും തിരൂര്‍ സ്വദേശി സഫ്വാന് എട്ട് വര്‍ഷവും കാഞ്ഞങ്ങാട് സ്വദേശി പി.കെ.മൊയ്നൂദീന് മൂന്ന് വര്‍ഷം തടവുമാണ് വിധിച്ചിരുന്നത്.
നിരോധിത സംഘടനയുടെ യോഗം ചേര്‍ന്നു വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഡാലോചന നടത്തിയെന്നാണ് കോടതി കണ്ടെത്തിയത്. നാലും എട്ടും പ്രതികള്‍ക്കെതിരേയുള്ള ധനം കണ്ടെത്തിയെന്ന കുറ്റവും ഭീകര പ്രവര്‍ത്തനത്തിനു ആളെ റിക്രൂട്ട് ചെയ്തുവെന്ന കുറ്റം തെളിയിക്കാനാവാത്തതിനാല്‍ ഈ വകുപ്പുകളില്‍ കുറ്റവിമുക്തരാക്കി. അഞ്ചാം പ്രതിക്കെതിരേ ധനം സമാഹരിച്ചുവെന്ന കുറ്റം തെളിയിക്കാനാവാത്തതിനാല്‍ ഈ വകുപ്പില്‍ കുറ്റവിമുക്തരാക്കി.
കേസിലെ പ്രതികള്‍ ഐ.എസില്‍ അംഗത്വമുണ്ടായിരുന്നവരാണെന്നു തെളിയിക്കാനായില്ലെന്നു കോടതി വ്യക്തമാക്കി. അതിനാല്‍ ഭീകരസംഘടനയിലോ സംഘത്തിലോ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നതിന് ശിക്ഷ ലഭിക്കുന്ന യു.എ.പി.എ 20ാം വകുപ്പു പ്രകാരമുള്ള കുറ്റം കണ്ടെത്താനായില്ല. 2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഐ.എസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് കേസ്. എന്‍.ഐ.എ 70 സാക്ഷികളെ വിസ്തരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."