വിരമിച്ച കായിക താരങ്ങളെ സംരക്ഷിക്കാന്‍ പദ്ധതി തയാറാക്കും: മന്ത്രി ഇ.പി ജയരാജന്
കണ്ണൂര്‍: വിരമിച്ച കായിക താരങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കുമെന്ന് കായിക മന്ത്രി ഇ.പി ജയരാജന്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ കായികതാരങ്ങള്‍ക്കു പെന്ഷന് നല്‍കുന്നുണ്ട്.
കായികവകുപ്പിന്റെ നേതൃത്വത്തില്‍ ഇത് വിപുലികരിക്കും. ജി ദിനേശ്കുമാര്‍ രചിച്ച 'ഒളിപ്യന്‍ കണ്ണൂര്‍' എന്ന പുസ്തകം ഒളിപ്യന്‍ മാനുവല്‍ ഫ്രെഡറികിനു നല്കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ കായിക നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിഭാധനരായ ഒട്ടേറ താരങ്ങളുണ്ടായിട്ടും കണ്ണൂരിന്റെ കായികമേഖല എത്രമാത്രം വളര്‍ന്നുവെന്നു 'ഒളിപ്യന്‍ കണ്ണൂര്‍' എന്ന പുസ്തകത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബ് കെ.ടി ശശി അധ്യക്ഷനായി. കെ ജയപ്രകാശ് ബാബു, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഷാഹിന്‍, ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കെ.വി ധനേഷ്, കൈരളി ബുക്സ് എം.ഡി.ഒ അശോക്കുമാര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."