HOME
DETAILS
MAL
നസീറുദ്ദീന്‍ വധം: കോടതി വിധി സമുദായ 'കാവല്ക്കാരുടെ' കാപട്യം തുറന്നു കാട്ടുന്നത്
backup
December 02 2018 | 05:12 AM
കോഴിക്കോട്: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിസ്കാരം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനായ നസീറുദ്ദീനെ തടഞ്ഞുവച്ച് വെട്ടിക്കൊന്ന കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ശിക്ഷ വിധിച്ചതോടെ സമുദായ സംരക്ഷകരുടെ കാപട്യമാണ് വെളിവായതെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലിയും ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവും അഭിപ്രായപ്പെട്ടു.
സമുദായത്തിന് കാവലൊരുക്കാന്‍ എന്ന വ്യജേന രംഗത്ത് വന്നവര്‍ സമുദായാംഗങ്ങളുടെ ജീവനെടുക്കുന്ന കാഴ്ചയാണ് നാം കണ്ടത് ഭൂരിപക്ഷ വര്‍ഗീയവാദികള്‍ക്ക് അന്നവും വെള്ളവും നല്കി പരസ്പരം വളര്‍ന്നും വളര്‍ത്തിയും പ്രവര്‍ത്തിക്കുന്ന ഇത്തരം ഛിദ്ര ശക്തികളെ സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."