HOME
DETAILS
MAL
ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ വിജയിക്കില്ല: മമത
backup
November 27 2019 | 06:11 AM
കൊല്‍ക്കത്ത: മഹാരാഷ്ട്രയില്‍ അര്‍ധരാത്രിയിലെ അട്ടിമറിയിലൂടെ ഭരണഘടന തത്വങ്ങളെ ലംഘിക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സുപ്രിം കോടിതി വിധിയിലൂടെയും ദേവേന്ദ്ര ഫഡ്നാവിസിന്റെ രാജിയിലൂടെയും വ്യക്തമാക്കുന്നത് ഭരണഘടനയെ തകര്‍ക്കാനാവില്ലെന്ന വസ്തുതയാണ്. ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അര്‍ധരാത്രിയില്‍ എന്ന് കേട്ടിട്ടില്ലെന്നും മമത പരിഹസിച്ചു. ഭരണഘടനാ രൂപീകരണത്തിന്റെ 70ാം വാര്‍ഷികത്തില്‍ നാല്കാനാവുന്ന ഏറ്റവും വലിയ സമ്മാനമാണിത്. ഗവര്‍ണറുടെ സ്ഥാനം മഹാരാഷ്ട്രയില്‍ ദുരുപയോഗം ചെയ്തു. ബംഗാളിലും സമാനമായ ദുരുപയോഗങ്ങളാണ് നടക്കുന്നതെന്നും മമത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."