മഞ്ഞ് താഴ്‌വരകള്‍ താണ്ടിയെത്തി അവര്‍ കടല്‍ക്കാഴ്ചകളില്‍ മതിമറന്നു
കോഴിക്കോട്: മഞ്ഞുപുതച്ച താഴ്‌വാരങ്ങള്‍ താണ്ടി അറബിക്കടലിന്റെ മടിത്തട്ടിലെത്തിയ കാശ്മീരി സംഘം കോഴിക്കോട് ബീച്ചിലെ കാഴ്ചകളും തിരമാലകളും ആവോളം ആസ്വദിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനക്ഷേമ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് ഇവര്‍ കോഴിക്കോട്ടെത്തിയത്. സംഘത്തിലെ പലരും ആദ്യമായാണ് കടല്‍ കാണുന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.
ബീച്ചിലെ സൂര്യാസ്തമനം കണ്ട ബാരുമുള്ള ജില്ലയില്‍ നിന്നുള്ള മൌഷോഖ് ഹുസൈന്‍ തന്റെ ജീവിതത്തിലെ അപൂര്‍വ സൗഭാഗ്യമാണിതെന്ന് സൂചിപ്പിച്ചു. രാവിലെ ശാസ്ത്ര കേന്ദ്രം, പഴശ്ശിരാജ മ്യൂസിയം. ആര്‍ട്ട് ഗാലറി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 11ന് യൂത്ത് ഹോസ്റ്റലില്‍ നടക്കുന്ന ദേശീയോദ്ഗ്രഥന സെമിനാര്‍ അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. ഡോ. ആര്‍സു, പ്രെഫ. ടി.കെഉമ്മര്‍ എന്നിവര്‍ പ്രസംഗിക്കും. വൈകീട്ട് മൂന്നിന് സമാപന സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."