HOME
DETAILS

കസേരയില്‍ ഒരാഴ്ച പോലും ഇരിക്കാത്ത മുഖ്യമന്ത്രിമാരില്‍ ഇനി ഫഡ്‌നാവിസും

  
backup
November 27 2019 | 06:11 AM

%e0%b4%95%e0%b4%b8%e0%b5%87%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%81%e0%b4%82-%e0%b4%87

 

മുംബൈ: മുഖ്യമന്ത്രി കസേരയിലിരുന്ന് കാലുനീട്ടും മുന്‍പേ താഴെവീണവരുടെ പട്ടികയില്‍ ഇനി ദേവേന്ദ്ര ഫഡ്‌നാവിസും. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിന് ഭൂരിപക്ഷം തികയ്ക്കാനാവില്ലെന്ന് ഉറപ്പായതോടെ ഇന്നലെ ഉച്ചയോടെ തന്നെ രാജിവയ്‌ക്കേണ്ടിവന്നിരുന്നു. കുറഞ്ഞ കാലം മുഖ്യമന്ത്രി കസേരയിലിരുന്നവര്‍ ഇവരാണ്:

ജഗദാംബിക പാല്‍ (ഒരുദിവസം)


ഏറ്റവും കുറഞ്ഞ സമയം മുഖ്യമന്ത്രി കസേരയിലിരുന്ന വ്യക്തിയാണ് ജഗദാംബിക പാല്‍. കോണ്‍ഗ്രസ് നേതാവായിരിക്കെ 1998 ഫെബ്രുവരി 21നാണ് ജഗദാംബിക പാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. ഗവര്‍ണര്‍ രൊമേഷ് ഭണ്ഡാരി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനെ പിരിച്ചുവിട്ടതോടെയാണ് ജഗദാംബിക മുഖ്യമന്ത്രിയായത്. ഗവര്‍ണറുടെ നടപടിക്കെതിരേ കല്യാണ്‍സിങ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. കോടതി ഗവര്‍ണറുടെ തീരുമാനം റദ്ദാക്കിയതോടെ അടുത്തദിവസം തന്നെ കല്യാണ്‍ സിങ് മുഖ്യമന്ത്രി കസേരയില്‍ തിരിച്ചെത്തി. ഫലത്തില്‍ ജഗദാംബികക്ക് ഒരുദിവസം മാത്രമാണ് കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞത്. 2014ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച അദ്ദേഹം അതേവര്‍ഷം രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു.

ബി.എസ് യെദ്യൂരപ്പ (മൂന്നുദിവസം)


ഫഡ്‌നാവിസിനെ പോലെ തന്നെ ഭൂരിപക്ഷം തികയ്ക്കാനാവില്ലെന്ന് ഉറപ്പായതോടെ ആണ് ദക്ഷിണേന്ത്യയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായ ബി.എസ് യെദ്യൂരപ്പയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നത്. കഴിഞ്ഞവര്‍ഷം മെയ് 17ന് അധികാരത്തിലിരുന്ന യെദ്യൂരപ്പ, 19ന് രാജിവയ്ക്കുകയായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് നേതൃത്വത്തിലുള്ള കുമാരസ്വാമി സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തിലേറിയത്. വൈകാതെ കുതിരക്കച്ചവടത്തിലൂടെ സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച യെദ്യൂരപ്പ, ഈ വര്‍ഷം ജൂലൈ 26ന് വീണ്ടും മുഖ്യമന്ത്രിയായി. നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ഫലം അനുകൂലമായില്ലെങ്കില്‍ യെദ്യൂരപ്പയുടെ ഭാവി തുലാസിലാവും.

സതീഷ് പ്രസാദ് സിങ് (അഞ്ചുദിവസം)


1968 ജനുവരി 28 മുതല്‍ ഫെബ്രുവരി ഒന്ന് വരെയുള്ള അഞ്ചുദിവസങ്ങളിലാണ് സതീഷ് പ്രസാദ് സിങ് ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. രണ്ടുതവണ ലോക്‌സഭാംഗവുമായിരുന്നിട്ടുണ്ട്. സോശിത് സമാജ് ദളിന്റെ പിന്തുണയോടെയായിരുന്നു സതീഷ് മുഖ്യമന്ത്രിയായത്. ഇവരുടെ പിന്തുണ ഇല്ലാതായതോടെ രാജിവയ്ക്കുകയും ചെയ്തു. ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള ബിഹാറിലെ പ്രഥമ മുഖ്യമന്ത്രികൂടിയായിരുന്നു ഇദ്ദേഹം.

പി.കെ സാവന്ത് (10 ദിവസം)


മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദവിയില്‍ 1963 നവംബര്‍ 25 മുതല്‍ 1963 ഡിസംബര്‍ നാലുവരെയാണ് പി.കെ സാവന്ത് ഇരുന്നത്. സംസ്ഥാനത്ത് ഫഡ്‌നാവിസ് കഴിഞ്ഞാല്‍ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തികൂടിയാണ് സാവന്ത്.

എസ്.സി മരക് (13 ദിവസം)


1998 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 10വരെയുള്ള 13 ദിവസങ്ങളിലാണ് എസ്.സി മരക് മേഘാലയ മുഖ്യമന്ത്രിയായത്. യുനൈറ്റഡ് പാര്‍ലമെന്ററി ഫോറം നേതാവ് ബി.ബി ലിങ്‌ദോക്ക് മുഖ്യമന്ത്രിയാവുന്നതിന് വേണ്ടിയാണ് മരക് രാജിവച്ചത്. സംസ്ഥാനത്തെ ഏറ്റവും ആദരവ് പിടിച്ചുപറ്റിയയാളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൂടിയാണ് മരക്. കോണ്‍ഗ്രസ് നേതാക്കളില്‍ 'മിസ്റ്റര്‍ ക്ലീന്‍' എന്ന് വിശേഷണമുണ്ട് മരകിന്.

ജാനകി രാമചന്ദ്രന്‍ (23 ദിവസം)


തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ചലച്ചിത്ര താരവുമായിരുന്ന എം.ജി.ആറിന്റെ മൂന്നാംഭാര്യയായ ജാനകി 1988 ജനുവരി ഏഴിനാണ് മുഖ്യമന്ത്രിയായത്. തമിഴ്‌നാട് ആണ് തട്ടകമം എങ്കിലും ആദ്യമായി മുഖ്യമന്ത്രിയായ മലയാളി വനിതയാണ് ജാനകി. എം.ജി.ആറിന്റെ മരണശേഷം അണ്ണാ ഡി.എം.കെയുടെ തലപ്പത്തെത്തിയ ജാനകി വൈകാതെ മുഖ്യമന്ത്രിയയായി. ജാനകിയുടെ മന്ത്രിസഭ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചുവെങ്കിലും രാജീവ് ഗാന്ധി സര്‍ക്കാര്‍ തമിഴ്‌നാട് നിയമസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. അടുത്തവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ പരാജയപ്പെട്ടതോടെ ജാനകി രാഷ്ട്രീയവും വിട്ടു. വൈക്കത്ത് നാരായണിയമ്മയുടെയും രാജഗോപാല്‍ അയ്യരുടെയും മകളായ അവര്‍ 1996 മെയ് 19ന് അന്തരിച്ചു.

സി.എച്ച് മുഹമ്മദ് കോയ (49 ദിവസം)


കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന വ്യക്തിയാണ് മുസ്‌ലിംലീഗിന്റെ നേതാവായിരുന്ന സി.എച്ച് മുഹമ്മദ് കോയ. 1979 ഒക്ടോബര്‍ 12ന് മുഖ്യമന്ത്രിയായ സി.എച്ച്, അതേവര്‍ഷം ഡിസംബര്‍ ഒന്നിന് രാജിവച്ചു. ഇഷ്ടദാന ബില്ല് പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ് സി.എച്ച് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. എങ്കിലും അപ്പോഴും മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് ആന്റണി- കരുണാകര വിഭാഗമായി പിരിഞ്ഞ് കലഹിച്ച കാലമായിരുന്നു അത്. ചരല്‍കുന്നില്‍ ആന്റണി കോണ്‍ഗ്രസ് യോഗം ചേര്‍ന്ന് ഇനി ഇന്ദിരാകോണ്‍ഗ്രസുമായി (കരുണാകര വിഭാഗം) യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ചതിനാല്‍ അവരുടെ പിന്തുണ നഷ്ടപ്പെട്ടേക്കാമെന്നു മുന്‍കൂട്ടി കണ്ടാണ് സി.എച്ച് രാജിവച്ചത്. ലീഗിന്റെ ഏക മുഖ്യമന്ത്രിയും ഇദ്ദേഹമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago