അജീഷിന്റെ ആത്മഹത്യ; പൊലിസ് അന്വേഷണം തുടങ്ങി
മാനന്തവാടി: നവംബര്‍ 19ന് അത്മഹത്യ ചെയ്ത പയ്യംപള്ളി പടമല മണിയല അജീഷ് (38)ന്റെ മരണത്തെ സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. ചീട്ടുകളിയിലെ തര്‍ക്കമാണ് അത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുകള്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പാല്‍വെളിച്ചത്തെ പൊലിസുകാരന്റെ വിവാഹ ചടങ്ങിനിടയില്‍ പണം വച്ച് ചീട്ടു കളി നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന സമ്പാത്തിക ഇടപാടിന്റെ പേരില്‍ അജീഷിനെ ചിലര്‍ ഭിഷണിപ്പെടുത്തിയാതായും തിരുനെല്ലി പൊലിസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ്, കുറുവ ഡി.എം.സിയിലെ ജീവനക്കാരന് ഉള്‍പ്പെടെയുള്ള 12 പേരുകളാണ് അത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അത്മഹത്യ കുറിപ്പും ഫോണ്‍ റെക്കോര്‍ഡുകളും അജീഷിന്റെ ബന്ധുകള്‍ പൊലിസിന് കൈമാറിയിരുന്നു. മാനന്തവാടി എസ്.ഐ ഇ.കെ ഭാസ്ക്കരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
പാല്‍വെളിച്ചം, പടമല പ്രദേശത്ത് പണം വച്ച് ചീട്ടുകളി വ്യാപകമാണന്ന് പരാതിയുള്ളതായും പൊലിസ് പറഞ്ഞു. അജീഷിന്റെ അത്മഹത്യയുമായി ബന്ധപ്പെട്ട് പൊലിസ് നിരവധി പേരെ വിളിച്ച് വരുത്തി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യപ്പെടുന്നവര്‍ ക്രിമിനല്‍ പശ്ചാതലമുള്ളവരാണ്.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യ കുറിപ്പില്‍ പരാമര്ശിക്കപ്പെട്ടവര്ക്കെതിരേ പൊലിസ് വരും ദിവസങ്ങളില്‍ കേസെടുത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."