HOME
DETAILS

ഷാനവാസിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് മതേതര ന്യൂനപക്ഷമുഖം: കെ. മുരളീധരന്‍

  
backup
December 02 2018 | 05:12 AM

%e0%b4%b7%e0%b4%be%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കല്‍പ്പറ്റ: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.പിയുമായിരുന്ന എം.ഐ ഷാനവാസിനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം കെ.പി.സി.സി പ്രചാരണ വിഭാഗം തലവന്‍ കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഷാനവാസിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് മതേതര ന്യൂനപക്ഷമുഖമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വികസനകാര്യങ്ങളില്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ വിവിധ വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ അതിശക്തമായ പ്രതികരണങ്ങള്‍ പലപ്പോഴും മാധ്യമശ്രദ്ധ കിട്ടാതെ പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2009ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ അദ്ദേഹം മത്സരിക്കുന്നത്. കഴിഞ്ഞ ഒന്‍പതര വര്‍ഷക്കാലമായി അദ്ദേഹം വയനാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. ആദ്യടേമില്‍ രോഗബാധിതനായെങ്കിലും അദ്ദേഹം അതിനെ അതിജീവിച്ച് തിരിച്ചെത്തി. പ്രളയകാലത്ത് മണ്ഡലത്തിലുടനീളം ആരോഗ്യം വകവക്കാതെയും ഓടി നടന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയില്‍ വയനാടിന്റെ ചുമതല ഏറ്റെടുക്കാന്‍ പറഞ്ഞത് ഷാനവാസായിരുന്നു. പലപ്പോഴും പ്രതിസന്ധിയില്‍പ്പെടുമ്പോള്‍ വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദ്ദീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഷാനവാസിന്റെ നിര്യാണത്തിലൂടെ എല്ലാ തരത്തിലും കോണ്‍ഗ്രസിനും ജനങ്ങള്‍ക്കും തീരാനഷ്ടമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു.
ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. കെ.സി റോസകുട്ടി ടീച്ചര്‍, പി.കെ ജയലക്ഷ്മി, എന്‍.ഡി അപ്പച്ചന്‍, പി.വി ബാലചന്ദ്രന്‍, കെ.എല്‍ പൗലോസ്, പി.പി ആലി, സി.പി വര്‍ഗീസ്, കെ.കെ അബ്രാഹാം, എം.എസ് വിശ്വനാഥന്‍, കെ.ബി നസീമ, പി.പി.എ കരീം, വിജയന്‍ ചെറുകര, വി. ഹാരിസ്, പൗലോസ് കുറുമ്പേമഠം, എം.സി സെബാസ്റ്റ്യന്‍, ജോയി അറക്കല്‍, പി.വി ഉണ്ണി, ബിജു, വി.എ മജീദ്, എന്‍.കെ വര്‍ഗീസ്, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, കെ.വി പോക്കര്‍ ഹാജി, എം.എ ജോസഫ്, ഒ.വി അപ്പച്ചന്‍, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എന്‍.എം വിജയന്‍, എം.ജി ബിജു, ബിനു തോമസ്, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്‍, ഡി.പി രാജശേഖരന്‍, പി.എം സുധാകരന്‍, എന്‍.സി കൃഷ്ണകുമാര്‍, എം. എം രമേശ് മാസ്റ്റര്‍, എടയ്ക്കല്‍ മോഹനന്‍, ഒ.ആര്‍ രഘു, ആര്‍.പി ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, എച്ച്.ബി പ്രദീപ് മാസ്റ്റര്‍, ഉലഹാന്‍ നീറന്താനം, പി.ടി സജി, പി.കെ കുഞ്ഞുമൊയ്തീന്‍, പി.കെ അനില്‍ കുമാര്‍, നജീബ് കരണി, പോള്‍സണ്‍ കൂവയ്ക്കല്‍, കമ്മന മോഹനന്‍, പി.വി ജോര്‍ജ്ജ്, മോയിന്‍ കടവന്‍, കെ.ഇ വിനയന്‍, ചിന്നമ്മ ജോസ്, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  13 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  13 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  13 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  13 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  13 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  13 days ago