HOME
DETAILS
MAL
'തഹസില്‍ദാറെയും വില്ലേജ് ഓഫിസറെയും അറസ്റ്റ് ചെയ്യണം'
backup
July 30 2017 | 20:07 PM
പേരാമ്പ്ര: ചെമ്പനോടയിലെ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫിസര്‍ പി.എ സണ്ണി, കൊയിലാണ്ടി തഹസില്‍ദാര്‍ എന്‍. റംല എന്നിവരുടെ പേരില്‍ കൊലക്കുറ്റം ചുമത്തി തുറുങ്കിലിലടക്കണമെന്നു ഫാര്‍മേഴ്സ് റിലീഫ് ഫോറം ചക്കിട്ടപാറ പഞ്ചായത്തുതല പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ സമരത്തിനു എഫ്.ആര്.എഫ് നേതൃത്വം നല്കുമെന്നു യോഗം മുന്നറിയിപ്പു നല്കി. സംസ്ഥാന സെക്രട്ടറി ഇ.വി ജെയിംസ് ഇടച്ചേരി ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയര്മാന് ബാലകൃഷ്ണന് വൈദ്യര് അധ്യക്ഷനായി. ടി.കെ ജോസ് തടത്തില്‍, തോമസ് തീക്കുഴിവയലില്‍, ജയരാജ് ഉള്ളാട്ടില്‍, ജോസ് ഇലവുങ്കല്‍, അബ്രാഹം നെടുവള്ളില്, മാധവന് തലയാട്, ഗോവിന്ദന് കൂട്ടാലിട പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."