എന്‍.എസ്.എസിനെ പിണക്കാതെ സി.പി.എം; ജാതി പറഞ്ഞ് വോട്ടു പിടിച്ചെന്ന കേസില്‍ മൊഴി നല്‍കാനെത്താതെ പരാതിക്കാര്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാതി പറഞ്ഞ് വോട്ടുചോദിച്ചെന്ന പരാതിയില്‍ എന്‍.എസ്.എസിനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു. പ്രധാന പരാതിക്കാരായ സി.പി.എം പ്രവര്‍ത്തകര്‍ തന്നെ മൊഴി നല്കാനെത്താത്തതോടെ കേസ് നിലനില്‍ക്കില്ലെന്ന് കാണിച്ച് ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
സി.പി.എമ്മും സമസ്ത നായര്‍ സമാജവുമായിരുന്നു കേസിലെ പരാതിക്കാര്‍. പരാതിക്കാര്‍ സഹകരിക്കുന്നില്ലെന്ന് പൊലിസ് അറിയിച്ചു. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ അറിയിച്ചു.
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാറിന് വേണ്ടി എന്‍.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിച്ചുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."